ആർ ‌ഡി എക്സിന് ശേഷം മഹിമ നമ്പ്യാർ തമിഴിൽ, ലിറിക് വീഡിയോ പുറത്ത്

ഓണക്കാലത്ത് മലയാളത്തിൽ വൻഹിറ്റായി മാറിയ ചിത്രമാണ് ആർ.ഡി.എക്സ്. ആന്റണി വർഗീസ്,​ ഷെയ്‌ൻ നിഗം,​ നീരജ് മാധവ് എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തിയ ചിത്രത്തിൽ മഹിമ നമ്പ്യാരായിരുന്നു നായിക. മലയാളത്തിന് പുറമേ തമിഴിലും മഹിമ ശ്രദ്ധ നേടിക്കഴിഞ്ഞു. തമിഴിൽ മഹിമ നായികയാകുന്ന പുതിയ ചിത്രമാണ് നാട്. എങ്കേയും എപ്പോതും എന്ന ചിത്രത്തിന്റെ സംവിധായകൻ എം. ശരവണനാണ് നാട് സംവിധാനം ചെയ്യുന്നത്. തർശൻ ആണ് ചിത്രത്തിലെ നായകൻ. നാടിലെ മനോഹരമായ ഗാനത്തിന്റെ ലിറിക് വീഡിയോ പുറത്തിറങ്ങിയിരിക്കുകയാണ് ഇപ്പോൾ. യേലേലയ്യ എന്ന ഗാനമാണ് പുറത്തിറങ്ങിയിരിക്കുന്നത്. ​ സി. സത്യ സംഗീത സംവിധാനം നിർവഹിക്കുന്ന ഗാനത്തിന്റെ വരികൾ എഴുതിയിരിക്കുന്നത് തോഴൻ ആണ്. സുഗന്ധിയാണ് ഗാനം ആലപിച്ചിരിക്കുന്നത്,​ കെ.എ.ശക്തിവേലാണ് ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്നത്. സിംഗം പുലി,​ ആർ.എസ്. ശിവജി,​ അരുൾ ദാസ്,​ രവികുമാർ,​ വസന്ത എന്നിവരും പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. കലാസംവിധാനം ലാൽഗുഡി എൻ. ഇളയരാജയും സഹസംവിധാനം രമേഷ് ആണ്ടവനും നിർവഹിക്കുന്നു. ​ഷെയ്ൻ നിഗമിനൊപ്പം വീണ്ടും ഒന്നിക്കുന്ന ലിറ്റിൽ ഹാർട്‌സ് ആണ് മലയാളത്തിൽ മഹിമയുടെ പുതിയ ചിത്രം. സാന്ദ്ര തോമസ് പ്രൊഡക്ഷൻസ് നിർ‌മ്മിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് എബി ട്രീസ പോൾ,​ ആന്റോ ജോസ് പെരേര എന്നിവർ ചേർന്നാണ്. ഉണ്ണി മുകുന്ദൻ നായകനാകുന്ന ജയ് ഗണേഷ് എന്ന ചിത്രത്തിലും മഹിമ നമ്പ്യാരാണ് നായിക,. രഞ്ജിത്ത് ശങ്കറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഉണ്ണി മുകുന്ദൻ ഫിലിംസും രഞ്ജിത് ശങ്കറിന്റെ ഡ്രീംസ് എൻ ബിയോണ്ടും ചേർന്നാണ് നിർമ്മാണം

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...