കൊച്ചി: മഹാരാജാസില്‍ വീണ്ടും ബാനര്‍ ‘പോര്’. സര്‍വ്വകലാശാല സെനറ്റിലേക്ക് ഗവര്‍ണര്‍ ആര്‍എസ്എസ് അനുകൂലികളെ ശുപാര്‍ശ ചെയ്തെന്ന് ആരോപിച്ച് എസ്എഫ്ഐ സ്ഥാപിച്ച പോസ്റ്ററിന് മുകളില്‍ എംഎസ്എഫും കെഎസ്യുവും ബാനര്‍ സ്ഥാപിച്ചു.
‘ബ്ലഡി സംഘ്, ദിസ് ഈസ് കേരള’ എന്നെഴുതിയ ബാനറാണ് എസ്എഫ്ഐ സ്ഥാപിച്ചത്. അതിന് തൊട്ട് മുകളിലായി ‘സേവ് ഡെമോക്രസി, ഡിക്ടേറ്റര്‍ഷിപ്പ് മുര്‍ദാബാദ്’ എന്നെഴുതിയ ബാനര്‍ എംഎസ്എഫ് സ്ഥാപിക്കുകയായിരുന്നു. അവിടെ കൊണ്ടും തീര്‍ന്നില്ല. അതിന് മുകളിലായി കെഎസ്യുവും ബാനര്‍ കെട്ടി. ‘നാടക നടന്മാര് പറയാത്തത്, മുഖ്യമന്ത്രി-ഗവര്‍ണര്‍ ഭായ് ഭായ്’ എന്നെഴുതിയ ബാനറാണ് കെഎസ്യു സ്ഥാപിച്ചത്.
‘മിസ്റ്റര്‍ ഖാന് വി റിപ്പീറ്റ്, കേരളം തന്റെ തന്തയുടെ വകയല്ല’ എന്നെഴുതിയ ബാനര്‍ ആയിരുന്നു എസ്എഫ്ഐ ആദ്യം കെട്ടിയത്. വിമര്‍ശനം ഉയര്‍ന്നതിന് പിന്നാലെ നീക്കുകയായിരുന്നു.
Read more- ‘അടിക്കൂ, അടിക്കൂ’ പ്രതിപക്ഷ നേതാവ് കലാപാഹ്വാനം നടത്തുന്നു; മുഖ്യമന്ത്രി