നാടൻ തോക്കുകളും തിരകളുമായി യുവാവ് പിടിയിൽ

മല്പപുറം: നാടൻ തോക്കുകളും തിരകളുമായി യുവാവ് പിടിയിലായി. പൂക്കോട്ടുംപാടം പൂവക്കുന്നിൽ രാജേഷ് ആണ് പോലീസിന്റെ പിടിയിലായത്. പോലീസിന് ലഭിച്ച രഹസ്യ വിവരത്തെ തുടർന്ന് നടത്തിയ പരിശോധനയിൽ ചോല കോളനിയിലെ പമ്പ് ഹൗസിൽ നിന്നാണ് തോക്കുകളും തിരകളും പിടികൂടിയത്. ഒരു ഒറ്റ ക്കുഴൽ തോക്കും ഒരു റിവോൾവറും തിരകൾ നിറക്കാനുപയോഗിക്കുന്ന ഉപകാരണങ്ങളും പിടിച്ചെടുത്തവയിൽ ഉൾപ്പെടുന്നു…
പൂക്കോട്ടുംപാടം സ്റ്റേഷനിലെ എസ് ഐ മാരായ ജയകൃഷ്ണൻ, തോമസ്, സതീഷ് കുമാർ എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.മാവോയിസ്റ്റ് ഭീഷണി നേരിടുന്ന സ്റ്റേഷനാണ് പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ. കേരളത്തിൽ ആദ്യമായി ഒരു വനംവാച്ചറെ വെടിവെച്ചതും ഫോറസ്റ്റ് ഔട്ട് പോസ്റ്റ് കത്തിച്ചതും പൂക്കോട്ടുംപാടം പോലീസ് സ്റ്റേഷൻ പരിധിയിലാണ്. ഇക്കാരണം കൊണ്ട് തന്നെ കൂടുതൽ അന്വേഷണങ്ങളിലേക്ക് കടക്കാനാണ് പോലീസിന്റെ തീരുമാനം.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...