ഡല്‍ഹി: മൂന്ന് മന്ത്രിമാര്‍ ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയെ പരിഹസിച്ചതിന് പിന്നാലെ വഷളായി മാറിയ ഇന്ത്യാ – മാലദ്വീപ് ബന്ധത്തില്‍ മാലദ്വീപിനെ ബഹിഷ്‌ക്കരിക്കാന്‍ സാമൂഹ്യമാധ്യമങ്ങളില്‍ ആഹ്വാനം. ടൂറിസം പ്രധാന വരുമാനമാര്‍ഗ്ഗമായ മാലദ്വീപിനെ ദോഷകരമായി ബാധിക്കും. മാലദ്വീപിനെ ബഹിഷ്‌ക്കരിക്കാന്‍ ആഹ്വാനം ചെയ്തുകൊണ്ട് ബോളിവുഡിലെയും ക്രിക്കറ്റിലെയും താരങ്ങള്‍ രംഗത്ത് വന്നിട്ടുണ്ട്.
അവധി ചെലവഴിക്കാന്‍ മാലദ്വീപിലേക്ക് ഇനി വിമാനം കയറേണ്ട എന്ന തീരുമാനം എടുത്തിരിക്കുകയാണ് ബോളിവുഡ് താരങ്ങളില്‍ പലരും. അതിനിടയില്‍ മാലദ്വീപ് പ്രസിഡന്റ് ചൈനീസ് സന്ദര്‍ശനത്തിനായി പോയിരിക്കുകയാണ്. മാലദ്വീപിലേക്കുള്ള ബുക്കിംഗുകള്‍ ടൂറിസം കമ്പനികളും കുറയ്ക്കുന്ന നിലയിലേക്ക് നീങ്ങുകയാണ്. മാലദ്വീപിലേക്ക് കഴിഞ്ഞ വര്‍ഷം വിനോദസഞ്ചാരത്തിനായി എത്തിയവരില്‍ ഒരു നല്ല ഭാഗം ഇന്ത്യാക്കാരാണ്. ഈസ് മൈ ട്രിപ്പ് അകട്ടമുള്ള ടൂറിസം ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോം അടക്കമുള്ളവര്‍ ബുക്ക് ചെയ്തിട്ടുള്ള വിമാനടിക്കറ്റുകളെല്ലാം താല്‍ക്കാലികമായി നിര്‍ത്തി വെച്ചിരിക്കുകയാണ്. സാമൂഹ്യമാധ്യമങ്ങളില്‍ ബോയ്‌ക്കോട്ട് മാലദ്വീപ് എന്ന ക്യാമ്പയിനും തുടങ്ങിയിട്ടുണ്ട്. അക്ഷയ്കുമാര്‍, സല്‍മാന്‍ഖാന്‍, ജോണ്‍ഏബ്രഹാം, ശ്രദ്ധാകപൂര്‍ തുടങ്ങിയ ബോളിവുഡ് പ്രമുഖരും സച്ചിന്‍ തെന്‍ഡുല്‍ക്കറും മാലദ്വീപിനെ ബോയ്‌ക്കോട്ട് ചെയ്യാന്‍ ആവശ്യപ്പെടുന്നവരുടെ സംഘത്തിലുണ്ട്.
ഇന്ത്യാക്കാരുടെ ശക്തമായ പ്രതിഷേധത്തിനിടയില്‍ ചൈനീസ് സന്ദര്‍ശനത്തിനായി മാലദ്വീപിന്റെ പുതിയ പ്രസിഡന്റ് മുഹമ്മദ് മുയിസു ചൈനീസ് സന്ദര്‍ശനത്തിനായി പോയിരിക്കുകയാണ്. ജനുവരി 12 വരെയാണ് സന്ദര്‍ശനം. ചൈനീസ് പ്രസിഡന്റ് ഷീ ചിന്‍പിങ്ങിന്റെ ക്ഷണപ്രകാരമാണ് മൂയിസുവിന്റെ ചൈനീസ് സന്ദര്‍ശനം. കഴിഞ്ഞ സെപ്തംബറിലാണ് മൂയിസു അധികാരത്തില്‍ എത്തിയത്. അതിന് ശേഷം മാലദ്വീപിന്റെ ഇന്ത്യാ ബന്ധങ്ങളില്‍ കാര്യമായ വിള്ളല്‍ വന്നിരിക്കുകയാണ്. ഇന്ത്യയും മാലദ്വീപും തമ്മിലുള്ള നിരവധി ഉഭയകക്ഷി കരാറുകള്‍ പുനരവലോകനം ചെയ്യാനുള്ള പരിശോധനയിലാണ് മാലദ്വീപ്. ചൈനയുമായി കൂടുതല്‍ അടുക്കുന്ന നിലപാടാണ് മൂയിസു സ്വീകരിച്ചിരിക്കുന്നത്.#maladweep