കോഴിക്കോട് സി.എച്ച് മേൽപ്പാലത്തിലെ ശിലാഫലകത്തിൽ പരാതി

കോഴിക്കോട്: കോഴിക്കോട് സി.എച്ച് മേൽപ്പാലത്തിലെ ശിലാഫലകത്തിൽ യൂത്ത് കോൺഗ്രസിന്റെ പരാതി …. മുന്‍മുഖ്യമന്ത്രി കെ.കരുണാകരന്റെ പേരുള്ള ഫലകങ്ങളെ അവഗണിച്ചെന്നാണ് പരാതി. പൊതു മരാമത്ത് മന്ത്രി പി.എ മുഹമ്മദ് റിയാസിന്റെ പേരിൽ പുതിയ ഫലകം സ്ഥാപിച്ചപ്പോള്‍ നാശത്തിന്റെ വക്കിലുള്ള പഴയ ഫലകങ്ങൾ മാറ്റി സ്ഥാപിച്ചില്ലെന്നാണ് ആക്ഷേപം.
1983 ലാണ് കോഴിക്കോട് സി.എച്ച് മേൽപാലം ഉദ്ഘാടനം ചെയ്തത്. അന്നത്തെ മുഖ്യമന്ത്രി കെ.കരുണാകരൻ ഉദ്ഘാടന ചെയ്ത പാലത്തിൽ അഞ്ച് ശിലാ ഫലകങ്ങൾ സ്ഥാപിച്ചിരുന്നു. കാലപഴക്കത്താൽ ഈ ശിലാഫലകം കാഴ്ചയിൽ നിന്ന് മറഞ്ഞു. മാസങ്ങൾക്ക് മുൻപ് പാലം നവീകരിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് അടക്കമുള്ളവരുടെ പേര് ഉൾക്കൊള്ളിച്ച് പുതിയ ഫലകം സ്ഥാപിച്ചു. എന്നാല്‍ 40 വർഷങ്ങൾക്ക് മുമ്പ് ഉള്ള പഴയ ഫലകങ്ങൾ മോടി പിടിപ്പിക്കാനോ പുനഃ സ്ഥാപിക്കാനോ തയ്യാറാകാത്തത് പ്രതിഷേധാർഹമാണെന്നാണ് യൂത്ത് കോൺഗ്രസ് പരാതി.

Read More:- കലോത്സവ കലവറയിൽ പഴയിടം തന്നെ

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...