ഡൽഹി: ഐസിസിയുടെ കഴിഞ്ഞ വർഷത്തെ മികച്ച ഏകദിന താരത്തിനുള്ള അന്തിമ പട്ടികയിൽ നാലിൽ മൂന്നും ഇന്ത്യക്കാർ. ശുഭ്മാൻ ഗിൽ, വിരാട് കോഹ്‌ലി, മുഹമ്മദ് ഷമി എന്നിവരാണ് ഇടം പിടിച്ചത്. ന്യൂസിലാൻഡിന്റെ ഡാരിൽ മിച്ചലാണ് മറ്റൊരു താരം. ട്വന്റി 20 അന്തിമ പട്ടികയിൽ സൂര്യകുമാർ യാദവ് ഇടംപിടിച്ചു. ന്യൂസിലാൻഡിന്റെ മാർക്ക് ചാപ്പ്മൻ, ഉഗാണ്ടൻ താരം അൽപേഷ് രാംജനി, സിംബാവെയുടെ സിക്കന്തർ റാസെ എന്നിവരാണ് മറ്റുതാരങ്ങൾ.
കഴിഞ്ഞ വർഷം 29 മത്സരങ്ങളിൽ നിന്നായി 63.36 ശരാശരിയിൽ 1584 റൺസാണ് ഗിൽ നേടിയത്. ന്യൂസിലാൻഡിനെതിരെ ഹൈദരാബാദിൽ നേടിയ 208 റൺസാണ് ടോപ് സ്‌കോർ. ഇരട്ടസെഞ്ച്വറി നേടുന്ന പ്രായംകുറഞ്ഞതാരമെന്ന നേട്ടവും ഇന്ത്യൻ ഓപ്പണർ സ്വന്തമാക്കിയിരുന്നു. കഴിഞ്ഞ കഴിഞ്ഞ വർഷം 29 മത്സരങ്ങളിൽ നിന്നായി 1584 റൺസാണ് ഗിൽ നേടിയത്.ലോകകപ്പിൽ മികച്ച പ്രകടനമാണ് കോഹ്‌ലിയും മുഹമ്മദ് ഷമിയും നടത്തിയത്.