ഡൽഹി : ബി ജെ പി ഇതര പാർട്ടികൾ ഭരിക്കുന്ന സംസ്ഥാനങ്ങളോട് കേന്ദ്ര സർക്കാരിനോട് അവഗണനയാണെന്ന ആരോപണം ശക്തമാകുമ്പോൾ രാജ്യ തലസ്ഥാനത്ത് സമരം കനക്കുന്നു. കേന്ദ്ര അവഗണനക്കെതിരെ ഡൽഹിയിൽ കേരളത്തിന്റെ പ്രതിഷേധം നയിക്കാൻ മുഖ്യമന്ത്രി പിണറായി വിജയനടക്കമുള്ളവർ എത്തിയപ്പോൾ തമിഴ്നാടും സമാന പ്രതിഷേധവുമായി രംഗത്തുണ്ട്. തമിഴ്നാട് ഭരിക്കുന്ന ഡി എം കെ പാർട്ടിയാണ് ഇന്ന് ഡൽഹിയിൽ പ്രതിഷേധിക്കുക. ഇന്നലെ കർണാടക സർക്കാരും സമാന വിഷയമുയർത്തി ഡൽഹിയിൽ പ്രതിഷേധം നടത്തിയിരുന്നു.