കൊച്ചി: ഹൈ റിച്ച് മൾട്ടി ലെവൽ മാർക്കറ്റിങ് കമ്പനി നടത്തിയത് കേരളത്തിലെ തന്നെ ഏറ്റവും വലിയ തട്ടിപ്പെന്ന് ജി.എസ്.ടി ഇന്റലിജൻസ് വിഭാഗം. കമ്പനി 126.54 കോടി രൂപയുടെ ജി.എസ്.ടി വെട്ടിപ്പ് നടത്തിയെന്ന് കണ്ടെത്തിയതിനെ തുടർന്ന് കഴിഞ്ഞ ദിവസം മ്പനിയുടെ ഡയറക്ടറെ കസ്റ്റഡിയിലെടുത്തിരുന്നു…. കെ.ഡി. പ്രതാപനെയാണ് ജി.എസ്.ടി ഇന്റലിജൻസ് കാസർകോട് യൂനിറ്റ് അറസ്റ്റ് ചെയ്തത്.75 കോടി കൂടി അടക്കാനുള്ള സാഹചര്യത്തിലാണ് ഹൈ റിച്ച് ഓൺലൈൻ ഷോപ്പി പ്രൈവറ്റ് ലിമിറ്റഡ് ഡയറക്ടറെ അറസ്റ്റ് ചെയ്തത്….
703 കോടി വിറ്റുവരവുള്ള കമ്പനി 126.54 കോടി ജി.എസ്.ടി അടക്കാനുണ്ടെന്നാണ് അധികൃതർ പറയുന്നത്. 15 ശതമാനം പിഴയും ചുമത്തിയിട്ടുണ്ട്. പരിശോധനക്ക് പിന്നാലെ നവംബർ 24ന് ഒന്നരക്കോടിയും 27ന് 50 കോടിയും അടക്കം 51.5 കോടി കമ്പനി അടച്ചു.
ഇയാളെ എറണാകുളം അഡീഷനൽ ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് (സാമ്പത്തികം) റിമാൻഡ് ചെയ്തു. അറസ്റ്റ് വാർത്ത സ്ഥിരീകരിച്ചെങ്കിലും കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല. എന്നാൽ, കമ്പനി നികുതി വെട്ടിച്ചെന്ന പ്രചാരണം വ്യാജമാണെന്നും ജി.എസ്.ടി ഫയലിങ് വിഭാഗത്തിൽ വന്ന തെറ്റിദ്ധാരണകളുടെ ഭാഗമായി പെരുപ്പിച്ച് കാണിച്ച കണക്കുകളുടെ ഫലമായാണ് ഇത്തരം തെറ്റിദ്ധരിപ്പിക്കപ്പെടുന്ന വിവരങ്ങൾ പുറത്തുവന്നതെന്നും ഹൈ റിച്ച് കമ്പനി അധികൃതർ പറയുന്നു.