തിരുവനന്തപുരം : ലോക്സഭ തെരഞ്ഞെടുപ്പ് സീറ്റ് വിഭജനത്തിന് യു.ഡി.എഫ് ഉഭയകക്ഷി ചര്‍ച്ച തുടങ്ങി. വ്യാഴാഴ്ച കേരള കോണ്‍ഗ്രസ്- ജോസഫ് വിഭാഗവുമായി കോണ്‍ഗ്രസ് നേതൃത്വം ചര്‍ച്ച നടത്തി. കോട്ടയം സീറ്റിന് ജോസഫ് വിഭാഗം അവകാശം ഉന്നയിച്ചു. മാണി-ജോസഫ് പിളർപ്പിന് മുമ്പ് അവിഭക്ത കേരള കോൺഗ്രസിനായിരുന്നു കോട്ടയം സീറ്റ്. തുടർചർച്ചകൾക്കു ശേഷം മറുപടി പറയാമെന്നായിരുന്നു കോൺഗ്രസ് നിലപാട്. പ്രാഥമിക ചര്‍ച്ചയുടെ അടിസ്ഥാനത്തില്‍ കോട്ടയം സീറ്റ് ലഭിച്ചേക്കുമെന്നാണു കേരള കോണ്‍ഗ്രസ് നേതാക്കള്‍ നല്കുന്ന സൂചന. ചൊവ്വാഴ്ചയോ ബുധനാഴ്ചയോ വീണ്ടും ചര്‍ച്ച നടക്കും. ജയസാധ്യതയുള്ള സ്ഥാനാര്‍ഥികളെ കൂടി നോക്കിയ ശേഷമാകും അന്തിമ തീരുമാനമെന്നാണു കോണ്‍ഗ്രസ് നേതൃത്വം പറയുന്നത്. തിങ്കളാഴ്ച മുസ്ലിം ലീഗ് നേതൃത്വവുമായി ചര്‍ച്ച നടക്കും. നിലവിലെ രണ്ടു സീറ്റിനു പുറമേ, ഒരു സീറ്റ് കൂടി ലീഗ് നോട്ടമിടുന്നുണ്ട്. #loksabha