എറണാകുളം: കരുവന്നൂർ കേസില്‍ നിര്‍ണായക നീക്കവുമായി ഇഡി. രണ്ടുപേരെ മാപ്പുസാക്ഷികളാക്കി. കേസിലെ 33,34 പ്രതികളെയാണ് മാപ്പുസാക്ഷികളാക്കിയത്. ബാങ്ക് മുൻ സെക്രട്ടറി സുനിൽകുമാറും, മുൻ മാനേജർ ബിജു കരീമുമാണ് മാപ്പുസാക്ഷികൾ.സ്വമേധയാ മാപ്പുസാക്ഷികളാകുന്നുവെന്ന് പ്രതികൾ കോടതിയിൽ സത്യവാങ്മൂലം നൽകി.ഇരുവരും കോടതിയിൽ ഹാജരായി.കേസ് ഈ മാസം 21 ലേക്ക് മാറ്റി.ഇ ഡി നേരത്തെ ഇവരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയിരുന്നു.ബാങ്ക് ക്രമക്കേടിലെ സിപിഎം ഇടപെടലിൽ നിർണായക വിവരങ്ങൾ നൽകാൻ കഴിയുന്നവരാണ് മാപ്പുസാക്ഷികൾ എന്നാണ് ഇ ഡി വിലയിരുത്തല്‍.
സി.പി.എം കൗൺസിലർ അരവിന്ദാക്ഷന്‍റെ തട്ടിപ്പ് മഞ്ഞുമലയുടെ അറ്റം മാത്രമെന്ന് ഇ ഡി എറണാകുളം സാമ്പത്തിക കുറ്റാന്വേഷണ കോടതിയില്‍ പറഞ്ഞു. കരുവന്നൂരിലെ തട്ടിപ്പ് പണം സിപിഎം അക്കൗണ്ടിലുമെത്തിയിട്ടുണ്ടെന്നും ബാങ്കിലെ ഭരണസമിതി മാത്രമല്ല പുറത്തുള്ള രാഷ്ട്രീയക്കാരും തട്ടിപ്പിന് ഉത്തരവാദികളാണെന്നും ഇ ഡി കോടതിയില്‍ പറഞ്ഞു. അനധികൃത വായ്പകൾക്കായി അരവിന്ദാക്ഷൻ ഭരണ സമിതിയെ ഭീഷണിപ്പെടുത്തിയെന്നും ഇഡി കോടതിയെ അറിയിച്ചു.
Read more- പാർലമെന്റ് അതിക്രമം; സ്വയം തീ കൊളുത്താനായിരുന്നു ആദ്യ ശ്രമം