തൃശൂർ : കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പ് കേസില്‍ നിയമ വിരുദ്ധ വായ്പകള്‍ അനുവദിക്കാൻ പി. രാജീവിന്‍റെ ഇടപെടലുണ്ടായെന്ന് കണ്ടെത്തിയ സാഹചര്യത്തിൽ മന്ത്രി പി. രാജീവില്‍ നിന്ന് ഇഡി മൊഴിയെടുക്കും. പി രാജീവിനെതിരെ ബാങ്ക് മുൻ സെക്രട്ടറി സുനില്‍ കുമാര്‍ ഇ ഡിക്ക് മൊഴി നല്‍കിയിട്ടുണ്ട്. സിപിഐഎം എറണാകുളം ജില്ലാ സെക്രട്ടറിയായിരുന്നപ്പോഴാണ് പി. രാജീവ് സമ്മര്‍ദ്ദം ചെലുത്തിയതെന്നാണ് മൊഴി. ഹൈക്കോടതിയില്‍ നല്‍കിയ സത്യവാങ്ങ്മൂലത്തില്‍ ഇഡി ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. നിയമവിരുദ്ധമായി കരുവന്നൂരിൽ ഒന്നും ചെയ്തിട്ടില്ലെന്നാണ് പി. രാജീവിന്‍റെ നിലപാട്. ആരോപണം തെരെഞ്ഞെടുപ്പ് മുന്നില്‍ കണ്ടുള്ളതാണെന്നും മന്ത്രി ആരോപിച്ചിരുന്നു.
കരുവന്നൂർ ബാങ്കിലെ സിപിഎമ്മിന്‍റെ 25 രഹസ്യ അക്കൗണ്ടുകൾ വഴി നൂറു കോടിയോളം രൂപയുടെ രഹസ്യ കളളപ്പണ ഇടപാട് നടന്നെന്നാണ് ഇൻഫോഴ്സ്മെന്‍റ് ഡിറക്ട്രേറ്റ് ഹൈക്കോടതിയെ അറിയിച്ചത്. കരുവന്നൂർ ബാങ്കുമായി ബന്ധപ്പെട്ട ബാങ്ക് അക്കൗണ്ട് മരവിപ്പിച്ച നടപടി റദ്ദാക്കണമെന്നാവശ്യപ്പെട്ടുളള സ്വകാര്യ ഹർജിയിലാണ് ഇഡി അന്വേഷണ പുരോഗതി അറിയിച്ചിരിക്കുന്നത്.
Read More:- പ്രധാനമന്ത്രി നാളെ കൊച്ചിയിൽ