തൃശ്ശൂർ: സി.പി.എമ്മിനുേവണ്ടി സമാന്തര മിനിറ്റ്‌സ് ഉണ്ടാക്കിയത് പാർട്ടിയുടെ ജില്ലാ സെക്രട്ടേറിയറ്റ് അംഗമായിരുന്ന സി.കെ. ചന്ദ്രനാണെന്ന് ഇ.ഡി.യുടെ റിപ്പോർട്ട്. ഇ.ഡി. കരുവന്നൂർ ബാങ്കിൽ നിന്നും 343 കോടിയുടെ കള്ളപ്പണത്തട്ടിപ്പ് നടത്തിയതിൽ കോടതിയിൽ സമർപ്പിച്ച 233 പേജുള്ള കുറ്റപത്രത്തിന്റെ 187-ാമത്തെ പേജിലാണ് ഇക്കാര്യം കാണിച്ചിട്ടുള്ളത്.ബാങ്കിലെ പാർട്ടിയുടെ ചുമതല സി.കെ. ചന്ദ്രനായിരുന്നു. ബാങ്കിന്റെ നയപരമായ കാര്യങ്ങളും വായ്പ അനുവദിക്കൽ തീരുമാനങ്ങളും എടുത്തിരുന്നത് ചന്ദ്രന്റെ അറിവോടെയായിരുന്നു. ബാങ്കിന്റെ ദൈനംദിനകാര്യങ്ങൾ നടത്തിയിരുന്നത് ചന്ദ്രന്റെ നിർദേശപ്രകാരവും. കേസിൽ പ്രതിയായ സി.എം. രാജീവൻ എന്ന വ്യക്തിക്ക് അനധികൃതമായി വായ്പ അനുവദിച്ചത് ചന്ദ്രന്റെ സമ്മർദം കാരണമാണെന്ന് മാപ്പുസാക്ഷിയാകാൻ അനുമതി തേടിയ മുൻ ബാങ്ക് സെക്രട്ടറി ടി.ആർ. സുനിൽകുമാറിന്റെ മൊഴിയുമുണ്ട്. സി.എം. രാജീവൻ ബാങ്കിൽനിന്ന് വ്യാജരേഖകളിലൂടെ േനടിയെടുത്തത് 7.22 കോടിയാണ്.കേസിൽ ഒന്നാംപ്രതിയായ എ.കെ. ബിജോയ് വ്യാജരേഖകളിലൂടെ 34.91 കോടി തട്ടിയെടുത്തതും സി.കെ. ചന്ദ്രന്റെ സഹായത്തോടെയാണെന്ന് ഇ.ഡി. സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നു. ചന്ദ്രൻ ബാങ്കിൽ പാർട്ടിയുടെ ചുമതലവഹിക്കുന്ന കാലത്താണ് പാർട്ടിയിലേക്ക് പണം എത്തിക്കാനായി അഞ്ച് അക്കൗണ്ടുകൾ ആരംഭിച്ചതെന്നും ഇതിലൂടെയാണ് പണം പാർട്ടി അക്കൗണ്ടിലേക്ക് എത്തിയതെന്നും ഇ.ഡി. കണ്ടെത്തിയിട്ടുണ്ട്. ഇത് തെളിയിക്കാനായുള്ള നീക്കത്തിലാണ് ഇ.ഡി. ഇപ്പോൾ.#karuvannur bank