കർണാടകയിൽ മദ്രസകളിൽ ഇനി മുതൽ കന്നടയും ഇം​ഗ്ലീഷും പാഠ്യവിഷയം

ബെം​ഗളൂരു: മദ്രസകളിൽ കന്നഡയും ഇം​ഗ്ലീഷും കൂടി പഠിപ്പിക്കുമെന്ന് കർണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ. രജിസ്റ്റർ ചെയ്ത മദ്രസകളിലാണ് കന്നഡ, ഇം​ഗ്ലീഷ് ഭാഷകളും സിലബസിൽ ഉൾപ്പെടുത്തുകയെന്ന് അദ്ദേഹം വ്യക്തമാക്കി. രണ്ടു വർഷത്തേക്ക് ​ഗണിതം, ശാസ്ത്രം എന്നീ വിഷയങ്ങൾക്കൊപ്പം പരീക്ഷണാടിസ്ഥാനത്തിലാണ് ഈ രണ്ട് ഭാഷാപഠനം കൂടി ഉൾപ്പെടുത്തുന്നത്.ഇതനുസരിച്ച് 100 മദ്രസകളിൽ പദ്ധതി ആദ്യം നടപ്പാക്കും.
വഖ്ഫ് സ്ഥാപനങ്ങളിൽ രജിസ്റ്റർ ചെയ്ത മദ്രസകളിൽ പഠിക്കുന്ന കുട്ടികളെ കന്നഡ, ഇംഗ്ലീഷ്, സയൻസ്, ഗണിതം തുടങ്ങിയ വിഷയങ്ങൾ പരീക്ഷണാടിസ്ഥാനത്തിൽ രണ്ട് വർഷം പഠിപ്പിച്ച് നാഷണൽ ഓപ്പൺ സ്കൂളുകൾ വഴി എസ്എസ്എൽസി, പി.യു.സി, ബിരുദ പരീക്ഷകൾ എഴുതാൻ പ്രാപ്തരാക്കും- സിദ്ധരാമയ്യ എക്‌സിൽ കുറിച്ചു.
ഇതുമായി ബന്ധപ്പെട്ട് ഉത്തരവ് പുറപ്പെടുവിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു. റവന്യൂ മന്ത്രി കൃഷ്ണ ബൈരെ ഗൗഡയുടെ സന്ദേശം പങ്കുവച്ചാണ് മുഖ്യമന്ത്രി പ്രഖ്യാപനം നടത്തിയത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...