തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരെ പ്രതിഷേധിച്ച യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകരെ നരനായാട്ട് നടത്തി സ്വൈരമായി സഞ്ചാരം നടത്താമെന്ന് മുഖ്യമന്ത്രിയും മന്ത്രിമാരും കരുതരുതെന്ന് കെ.പി.സി.സി പ്രസിഡന്റ് കെ.സുധാകരൻ പറഞ്ഞു.
സ്ത്രീകൾ ഉൾപ്പെടെയുള്ള യൂത്ത് കോൺഗ്രസ് കെ.എസ്.യു പ്രവർത്തകർക്ക് നേരെ കല്യാശ്ശേരിയിൽ സി.പി.എം ക്രിമിനലുകൾ നടത്തിയ ആക്രമണം പ്രതിഷേധാർഹവും അപലപനീയവുമാണ്. നിയമം കൈയ്യിലെടുക്കുന്ന സി.പി.എം ക്രിമിനലുകൾക്ക് സംരക്ഷണം ഒരുക്കി യൂത്ത് കോൺഗ്രസ് – കെ.എസ്.യു പ്രവർത്തകരെ കൈകാര്യം ചെയ്യാമെന്നാണ് ഭാവമെങ്കിൽ അതിനെ തെരുവിൽ നേരിടും. സി.പി.എം ബോധപൂർവ്വം ആസൂത്രണം ചെയ്ത അക്രമമാണിതെന്നും അദ്ദേഹം പറഞ്ഞു.
കരിങ്കൊടി കാട്ടുന്നത് ക്രിമിനൽ കുറ്റമാണോ? അധികാരത്തിന്റെ ബലത്തിൽ ചോരതിളക്കുന്ന സിപിഎം ക്രിമിനലുകൾക്ക് അത് തണുപ്പിക്കാൻ കോൺഗ്രസിന്റെ പ്രവർത്തകരെ പിടിച്ചുകൊടുക്കുന്നതാണോ പൊലീസിന്റെ നിയമപാലനം. പ്രതിഷേധക്കാരെ ഗുണ്ടകളെ ഉപയോഗിച്ച് തല്ലിയൊതുക്കി ജനത്തിന്റെ പരാതിപോലും കേൾക്കാതെ ആഢംബര ബസിൽ ഉല്ലാസയാത്ര നടത്താൻ മുഖ്യമന്ത്രിയെ അനുവദിക്കില്ലെന്നും കെ.സുധാകരൻ പറഞ്ഞു