ആലപ്പുഴ: ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടതിനെ തുടർന്ന് വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണൻകുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. നവകേരള സദസ്സിന്റെ ആലപ്പുഴ ജില്ലയിലെ പര്യടനത്തിലായിരുന്നു മന്ത്രി. ഇതിനിടെയാണ് ഇന്ന് പുലർച്ചെ അദ്ദേഹത്തിന് ദേഹാസ്വസ്ഥ്യം അനുഭവപ്പെട്ടത്. ഉടൻ തന്നെ മന്ത്രിയെ ആലപ്പുഴ മെഡിക്കൽ കോളേജിൽ പ്രവേശിപ്പിക്കുകയായിരുന്നു. ഡോക്ടർമാർ അദ്ദേഹത്തിന്റ ആരോഗ്യസ്ഥിതി നിരീക്ഷിച്ചുവരികയാണ്. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് ഡോക്ടർമാർ അറിയിച്ചു.