റോബിൻ ബസിനെതിരെ മുൻ ഗതാഗത മന്ത്രി കെ ബി ഗണേഷ് കുമാർ… വാഹനമോടിക്കാൻ കോടതിയുടെ അനുമതി വേണം … അത് ഉണ്ടെങ്കിൽ ആരും ചോദ്യം ചെയ്യില്ല.. അതുകൊണ്ട് ആദ്യം കോടതിയിൽ പോയി അനുമതി വാങ്ങണമെന്ന് കെ ബി ഗണേഷ് കുമാർ പറഞ്ഞു…
പിഴ ഈടാക്കിയത് കോടതി നിയമലംഘനമുള്ളതിനാലാണെന്നും വെറുതെ ബഹളമുണ്ടാക്കിയിട്ട് കാര്യമില്ലെന്നും അദ്ദേഹം വിമർശിച്ചു… നിയമലംഘനം ഉണ്ടായത് കൊണ്ടാണ് തമിഴ്നാട്ടിലും ഫൈൻ ഈടാക്കിയതെന്നും കെ ബി ഗണേഷ് കുമാർ പറഞ്ഞു.
അതേസമയം, തമിഴ്നാട് മോട്ടോർ വാഹന വകുപ്പ് പിടിച്ചെടുത്ത ബസ് തിരിച്ചുകിട്ടണമെന്നാവശ്യപ്പെട്ട് റോബിൻ ബസ് ഉടമ ഇന്ന് കത്ത് നൽകും. ഗാന്ധിപുരം ആർടി ഓഫീസിലെത്തിയാണ് റോബിൻ ബസ് ഉടമ ഗിരീഷ് കത്ത് നൽകുക. ഓഫീസ് അവധിയായതിനാൽ മോട്ടോർ വെഹിക്കിൾ ഡയറക്ടർ എത്തിയ ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്ന് തമിഴ്നാട് ആർടിഒ നേരത്തെ അറിയിച്ചിരുന്നു. ഇതിന് പിന്നാലെയാണ് ബസുടമ കത്ത് നൽകുന്നത്.