- വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടു
- കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നു
- ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്ക
ഗാസയിൽ പാലായനം ചെയ്യുന്നവർക്ക് നേരെ ഇസ്രയേൽ നടത്തിയ വ്യോമാക്രമണത്തിൽ 70 പേർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. ഇതോടെ ഗാസയിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 1900 കടന്നു… ഒഴിഞ്ഞുപോകുന്നവർക്ക് നേരെയാണ് ഇസ്രായേൽ ആക്രമണം നടത്തിയതെന്ന് ഹമാസ് ആരോപിച്ചു.
കഴിഞ്ഞ ദിവസം 24 മണിക്കൂറിനുള്ളിൽ ഗാസ ഒഴിയണമെന്ന് ഇസ്രായേൽ ആവശ്യപ്പെട്ടിരുന്നു.. ഇതനുസരിച്ച് നിരവധിപേർ ഗാസയിൽ നിന്നും പലായനം ചെയ്തിരുന്നു. ഗാസയിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ചർച്ച നടത്തുകയാണെന്ന് അമേരിക്കയും പ്രതികരിച്ചു. ഉചിതമായ സമയത്ത് യുദ്ധത്തിൽ പങ്കുചേരുമെന്ന് ലെബനോനിലെ ഭരണ പങ്കാളി കൂടിയായ ഹിസ്ബുല്ല വ്യക്തമാക്കി.ഗാസ അതിർത്തിയിൽ സൈനിക നടപടി ഉണ്ടായെന്ന് ഇസ്രയേൽ അറിയിച്ചു. ആയുധങ്ങൾ കണ്ടെത്താനും ബന്ദികളെക്കുറിച്ച് വിവരം കിട്ടാനും ആയിരുന്നു സൈനിക നടപടി. സംഘർഷം കുറയ്ക്കാൻ അടിയന്തിരമായി ഇടപെടണമെന്ന് പലസ്തീൻ യുഎന്നിനോട് ആവശ്യപ്പെട്ടു. മേഖലയിൽ രക്തചൊരിച്ചിൽ ഒഴിവാക്കാൻ ചർച്ച നടത്തുകയാണെന്ന് ഖത്തറും ഗാസയ്ക്കുള്ളിൽ സുരക്ഷിത മേഖലകൾ നിശ്ചയിക്കാൻ ഇസ്രയേലുമായി ചർച്ച നടത്തുന്നുവെന്ന് അമേരിക്കയും വ്യക്തമാക്കി. അതിനിടെ ലെബനോനിൽനിന്ന് വീണ്ടും ഇസ്രയേലിന് നേരെ വെടിവയ്പ്പുണ്ടായി. എന്നാൽ ഇതിന് തിരിച്ചടി നൽകിയെന്ന് ഇസ്രയേൽ പറഞ്ഞു.