കൊണ്ടോട്ടിയിലെ കിഫ്ബി കുടിവെള്ള പദ്ധതി ക്രമക്കേട്

കൊ​ണ്ടോ​ട്ടി: ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന കൊ​ണ്ടോ​ട്ടി ന​ഗ​ര​പ്ര​ദേ​ശ​ത്ത് ശു​ദ്ധ​ജ​ല​മെ​ത്തി​ക്കാ​ൻ കി​ഫ്ബി പ​ദ്ധ​തി​യി​ലു​ൾപ്പെ​ടു​ത്തി ന​ട​പ്പാ​ക്കു​ന്ന പ്രവർത്ത​ന​ങ്ങ​ളി​ലെ ക്ര​മ​ക്കേ​ട് പ​രി​ശോ​ധി​ക്കാ​ൻ ജ​ല​വി​ഭ​വ വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​രാ​തി​ക്കാ​രു​ടെ വാ​ദം കേ​ട്ടു.

പ​ദ്ധ​തി​യി​ൽ ന​ട​ക്കു​ന്ന നി​യ​മ​വി​രു​ദ്ധ ന​ട​പ​ടി​ക​ൾ അ​ന്വേ​ഷി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​ഫ്ബി-​അ​മൃ​ത് വാ​ട്ട​ർ ​പ്രോ​ജ​ക്ട് പ്രൊ​ട്ട​ക്ഷ​ൻ ഫോ​റ​ത്തി​നാ​യി ഫ്ര​ണ്ട്സ് ഓ​ഫ് നേ​ച്ച​ർ സെ​ക്ര​ട്ട​റി എം.​എ​സ്. റ​ഫീ​ഖ് ബാ​ബു സ​മ​ർപ്പി​ച്ച ഹ​ര​ജി​യി​ൽ ക​ഴി​ഞ്ഞ ഒ​ക്ടോ​ബ​ർ 26ന് ​ഹൈ​കോ​ട​തി ന​ൽകി​യ നി​ർ​ദേ​ശ​ത്തെ​ത്തു​ട​ർന്നാ​യി​രു​ന്നു വാ​ദം കേ​ൾക്ക​ൽ.

ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്ത വാ​ദം​കേ​ൾക്ക​ലി​ൽ ക്ര​മ​ക്കേ​ട് പ​രി​ഹ​രി​ക്കാ​ൻ ജ​ല വി​ഭ​വ​വ​കു​പ്പ് ചീ​ഫ് എ​ൻജി​നീ​യ​റു​ടെ നേ​തൃ​ത്വ​ത്തി​ൽ പ​ദ്ധ​തി പ്ര​ദേ​ശം സ​ന്ദ​ർശി​ച്ച് പൊ​തു​ജ​ന​വാ​ദം കേ​ൾക്കു​ക, പ​ദ്ധ​തി​യു​ടെ ഡി.​പി.​ആ​ർ പു​റ​ത്തു​വി​ടു​ക, ര​ണ്ട് മാ​സ​ത്തി​ന​കം പൈ​പ്പി​ട്ട സ്ഥ​ല​ങ്ങ​ളി​ൽ വെ​ള്ള​മെ​ത്തി​ക്കു​ക, മ​ഴ​ക്കാ​ല​ത്തി​നു​മു​മ്പ് വെ​ട്ടി​പ്പൊ​ളി​ച്ച റോ​ഡു​ക​ൾ പൂ​ർ​വ​സ്ഥി​തി​യി​ലാ​ക്കു​ക, ക്ര​മ​ക്കേ​ടി​ന് ഉ​ത്ത​ര​വാ​ദി​ക​ളെ ശി​ക്ഷി​ക്കു​ക, ഇ​തി​ൽ എ​ടു​ക്കു​ന്ന ന​ട​പ​ടി​ക​ൾ ര​ണ്ടാ​ഴ്ച​ക്ക​കം പ​രാ​തി​ക്കാ​ര​നെ രേ​ഖാ​മൂ​ലം അ​റി​യി​ക്കു​ക തു​ട​ങ്ങി​യ ആ​വ​ശ്യ​ങ്ങ​ൾ പ​രാ​തി​ക്കാ​ര​നും കി​ഫ്ബി-​അ​മൃ​ത് വാ​ട്ട​ർ പ്രൊ​ജ​ക്റ്റ് പ്രൊ​ട്ട​ക്ഷ​ൻ ഫോ​റം പ്ര​തി​നി​ധി​ക​ളും ഹി​യ​റി​ങ്ങി​ൽ ഉ​ന്ന​യി​ച്ചു. ക്ര​മ​ക്കേ​ടു​ക​ളും അ​ഴി​മ​തി​യും തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ളും ഹാ​ജ​രാ​ക്കി.

ഓ​ൺലൈ​നാ​യി ന​ട​ന്ന യോ​ഗ​ത്തി​ൽ ജ​ല അ​തോ​റി​റ്റി എം.​ഡി, പ്രൊ​ജ​ക്ട് ആ​ൻഡ് ഓ​പ​റേ​ഷ​ൻസ് ചീ​ഫ് എ​ൻജി​നീ​യ​ർ, പ​ദ്ധ​തി ന​ട​പ്പാ​ക്ക​ൽ ചു​മ​ത​ല​യു​ള്ള തി​രു​വ​ന​ന്ത​പു​രം യൂ​നി​റ്റി​ലെ അ​സി​സ്റ്റ​ന്റ് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ, ഡെ​പ്യൂ​ട്ടി ലോ ​ഓ​ഫി​സ​ർ, കോ​ഴി​ക്കോ​ട് നോ​ർത്ത് മേ​ഖ​ല ചീ​ഫ് എ​ൻജി​നീ​യ​ർ, കോ​ഴി​ക്കോ​ട് പ്രൊ​ജ​ക്ട് എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ, പ്രൊ​ജ​ക്ട് എ​ൻജി​നീ​യ​ർ കോ​ഴി​ക്കോ​ട്, മ​ല​പ്പു​റം സൂ​പ്ര​ണ്ടി​ങ് എ​ൻജി​നീ​യ​ർ, മ​ല​പ്പു​റം എ​ക്‌​സി​ക്യൂ​ട്ടീ​വ് എ​ൻജി​നീ​യ​ർ തു​ട​ങ്ങി​യ ഉ​ദ്യോ​ഗ​സ്ഥ​രും പ്രൊ​ട്ട​ക്ഷ​ൻ ഫോ​റ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് പ​രാ​തി​ക്കാ​ര​നാ​യ റ​ഫീ​ഖ് ബാ​ബു, മെ​ഹ​ർ മ​ൻസൂ​ർ, ഹാ​ഫി​സ് റ​ഹ്‌​മാ​ൻ, മു​നീ​ർ അ​ഹ്‌​മ​ദ് തു​ട​ങ്ങി​യ​വ​രും പ​ങ്കെ​ടു​ത്തു.#kifbi

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...