മുംബൈ: ഇന്ത്യയുടെ ലോകകപ്പ് കിരീടധാരണത്തിന് വേദിയായ മുംബൈ വാംഗഡെ സ്റ്റേഡിയത്തിൽ മറ്റൊരു ചരിത്രനേട്ടം. വനിത ക്രിക്കറ്റ് ടെസ്റ്റിൽ ആസ്ട്രേലിയക്കെതിരെ ചരിത്ര വിജയം സ്വന്തമാക്കി ഇന്ത്യ. എട്ടു വിക്കറ്റിനാണ് ഇന്ത്യയുടെ ജയം. രണ്ടാം ഇന്നിങ്സിൽ 75 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആതിഥേയർക്ക് വേണ്ടി സ്മൃതി മന്ഥാന 38 റൺസുമായി പുറത്താകാതെ നിന്നു.ഓസീസ് വനിതകൾക്കെതിരെ ഇന്ത്യയുടെ ആദ്യ ടെസ്റ്റ് വിജയമാണിത്.
നാലാം ദിനം അഞ്ചിന് 233 റൺസെന്ന നിലയിൽ രണ്ടാം ഇന്നിങ്സ് ബാറ്റിങ് പുനരാരംഭിച്ച ഒസീസിന് 28 റൺസ് ചേർക്കുന്നതിനിടെ മുഴുവൻ വിക്കറ്റും നഷ്ടമാവുകയായിരുന്നു. നാല് വിക്കറ്റ് വീഴ്ത്തിയ സ്നേഹ റാണയും രണ്ടു വിക്കറ്റ് വീതം വീഴ്ത്തിയ രാജേശ്വരി ഗെയ്ക്വാദും ഹർമൻപ്രീത് കൗറും ചേർന്നാണ് ആസ്ട്രേലിയൻ ബാറ്റിങ് നിരയെ തകർത്തത്.
Read More:- ‘പദ്മശ്രീ ഉപേക്ഷിക്കും’ ബജ്റംഗ് പൂനിയക്ക് പിന്നാലെ ‘ഗൂംഗ പെഹൽവാൻ’