ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കം

ഇംഗ്ലണ്ടിനെതിരായ ഇന്ത്യൻ വനിതകളുടെ ടി-20 പരമ്പരയ്ക്ക് ഇന്ന് തുടക്കമാകും. മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരമാണ് ഇന്ന് മുംബൈ വാംഖഡെ സ്റ്റേഡിയത്തിലാണ് നടക്കുക. ഇന്ത്യൻ സമയം രാത്രി ഏഴ് മണിക്ക് മത്സരം ആരംഭിക്കും. മലയാളി താരം മിന്നു മണിയും ടീമിൽ ഉൾപ്പെട്ടിട്ടുണ്ട്.

പതിവ് താരങ്ങൾക്കൊപ്പം വിമൻസ് പ്രീമിയർ ലീഗിലും ആഭ്യന്തര ടി-20കളിലും മികച്ചുനിന്ന ഒരുപിടി യുവതാരങ്ങളും ഇക്കുറി ടീമിനൊപ്പമുണ്ട്. സായ്ക ഇഷാഖ്, ശ്രേയങ്ക പാട്ടീൽ, ടിറ്റസ് സാധു, കനിക അഹുജ തുടങ്ങിയവർ ടീമിൽ ഇടം പിടിച്ചു. ഇതിൽ ശ്രേയങ്ക ആദ്യമായാണ് ഇന്ത്യൻ ടീമിൽ ഉൾപ്പെടുന്നത്. ഏഷ്യൻ ഗെയിംസിലെ മികച്ച പ്രകടനങ്ങൾ മലയാളി താരം മിന്നു മണിയ്ക്ക് ടീമിലെ ഇടം സ്ഥിരപ്പെടാൻ കാരണമായി. ഇംഗ്ലണ്ട് എ ടീമിനെതിരെ ഇന്ത്യ എ ടീമിനെ നയിച്ച മിന്നു അവിടെയും ശ്രദ്ധേയ പ്രകടനങ്ങൾ നടത്തിയിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...