കേപ്ടൗൺ: മർക്രാമിന്റെ പോരാട്ടത്തിനിടയിൽ ബുംറയുടെ ആറാട്ട്… ജസ്പ്രീത് ബുംറ നയിച്ച ഇന്ത്യയുടെ പേസ് ആക്രമണത്തിന് മുന്നിൽ പതറാതെ ഒറ്റയാൾ പോരാട്ടത്തിലൂടെ തകർപ്പൻ സെഞ്ച്വറി നേടിയ ഓപണർ എയ്ഡൻ മർക്രാമിന്റെ മികവിൽ ഇന്ത്യക്ക് 79 റൺസ് വിജയലക്ഷ്യമൊരുക്കി ദക്ഷിണാഫ്രിക്ക. ഒരുവശത്ത് വിക്കറ്റുകൾ തുടരെത്തുടരെ വീഴുമ്പോഴും ഒറ്റക്കുനിന്ന് പൊരുതി 103 പന്തിൽ 106 റൺസാണ് മർക്രാം അടിച്ചെടുത്തത്. 100 തികക്കും മുമ്പ് ദക്ഷിണാഫ്രിക്കയെ എറിഞ്ഞിടാമെന്ന് സ്വപ്നം കണ്ട ഇന്ത്യക്കെതിരെ ഇതോടെ ദക്ഷിണാഫ്രിക്ക 179 റൺസിലെത്തുകയായിരുന്നു.
സന്ദർശകർക്കായി ആദ്യ ഇന്നിങ്സിൽ മുഹമ്മദ് സിറാജിന്റെ ആറാട്ടായിരുന്നെങ്കിൽ രണ്ടാം ഇന്നിങ്സിൽ തീതുപ്പിയത് ജസ്പ്രീത് ബുംറയായിരുന്നു. 13.5 ഓവറിൽ 61 റൺസ് വഴങ്ങി ആറ് ബാറ്റർമാരെയാണ് ബുംറ മടക്കിയത്. മുകേഷ് കുമാർ രണ്ട് വിക്കറ്റ് വീഴ്ത്തിയപ്പോൾ ആദ്യ ഇന്നിങ്സിൽ ആറ് വിക്കറ്റ് എറിഞ്ഞിട്ട മുഹമ്മദ് സിറാജിനും പ്രസിദ്ധ് കൃഷ്ണക്കും ഓരോ വിക്കറ്റ് വീതം ലഭിച്ചു.
Read More:- ശബരിമലയില്‍ ഇതുവരെ മല ചവിട്ടിയത് 33,71,695 പേര്