ഇടുക്കി: വിധി അംഗീകരിക്കാനാകില്ലെന്ന് വണ്ടിപ്പെരിയാറിൽ കൊല്ലപ്പെട്ട ആറ് വയസുകാരിയുടെ പിതാവ്. പ്രതിഭാഗം വാദിച്ചത് മാത്രമാണ് കോടതി കേട്ടതെന്നും ഉടൻ അപ്പീൽ നൽകുമെന്നും പിതാവ് പറഞ്ഞു.
എസ് സി – എസ് ടി അട്രോസിറ്റീസ് വകുപ്പ് ചുമത്തുന്നതിൽ പൊലീസിന് വീഴ്പ പറ്റിയെന്നും കുടുംബം പ്രതികരിച്ചു. എസ് സി- എസ് ടി ആക്ട് ചുമത്തിയാൽ കേസ് ഡി വൈ എസ് പിയാണ് അന്വേഷിക്കേണ്ടത്. ഇതൊഴിവാക്കാനാണ് വകുപ്പ് ചുമത്താതിരുന്നതെന്നും കുടുംബം ആരോപിച്ചു.
വണ്ടിപ്പെരിയാർ ചുരക്കുളം എസ്റ്റേറ്റിൽ ആറു വയസുകാരിയെ പീഡിപ്പിച്ചശേഷം കെട്ടിത്തൂക്കി കൊന്ന കേസിലെ പ്രതി അർജുനെ കഴിഞ്ഞ ദിവസം കോടതി വെറുതെവിട്ടിരുന്നു. തെളിവുകളുടെ അഭാവത്തിലായിരുന്നു കട്ടപ്പന അതിവേഗ കോടതി ജഡ്ജി വി. മഞ്ജുവിന്റെ നടപടി.
അതേസമയം, കുടുംബത്തിന്റെ പ്രതിഷേധം സ്വാഭാവികമായി ഉണ്ടായതാണെന്ന് നിയമമന്ത്രി പി രാജീവ് പ്രതികരിച്ചു. വിധി കുറ്റമറ്റതാണോയെന്ന് പരിശോധിക്കുമെന്നും അതിനുശേഷം തുടർനടപടികൾ സ്വീകരിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
Read more- അഭിപ്രായം പറഞ്ഞത് എന്റെ വീട്ടു വരാന്തയിൽ ഇരുന്ന്; രഞ്ജിത്ത്
Read more- പാർലമെന്റ് അതിക്രമത്തിൽ തൃണമൂലിനെതിരേ ആരോപണം; ഫോട്ടോ പങ്കുവെച്ച് ബിജെപി