ഇടുക്കി നവകേരള സദസ്സ് കഴിഞ്ഞ് ഒന്നര മാസം; 42236 പരാതികള്‍; നടപടി 8679 ല്‍ മാത്രം

ഇടുക്കി : ഇടുക്കിയില്‍ നവകേരള സദസ്സ് നടന്ന് ഒന്നര മാസം കഴിയുമ്പോള്‍ ലഭിച്ച പരാതികളില്‍ തുടര്‍ നടപടി എടുത്തത് ഇരുപത് ശതമാനം മാത്രം. പട്ടയം, ചികിത്സാ സഹായം, കയറിക്കിടക്കാനുള്ള വീട് എന്നിവയ്ക്കായി ലഭിച്ച പരാതികളാണ് പരിഹാരം കാണാന്‍ കഴിയാത്തവയില്‍ ഭൂരിഭാഗവും. ഇടുക്കിയിലെ അഞ്ച് നിയോജക മണ്ഡലങ്ങളില്‍ നടന്ന നവകേരള സദസ്സില്‍ കിട്ടിയത് 42236 പരാതികള്‍. ഇതുവരെ നടപടി സ്വീകരിച്ചത് 8679 പരാതികളില്‍ മാത്രം.

ഏറ്റവും കൂടുതല്‍ പരാതികള്‍ കിട്ടിയത് റവന്യൂ വകുപ്പിനാണ്. 15570 എണ്ണം. ഇതില്‍ 400 എണ്ണത്തില്‍ നടപടിയെടുത്തു. കിട്ടിയതില്‍ 6300 ലധികവും ചികിത്സ സഹായത്തിനും 4500 ഓളം പട്ടയം സംബന്ധിച്ചതുമാണ്. ഇവ പരിഹരിക്കാന്‍ സര്‍ക്കാര്‍ തലത്തില്‍ നിന്നും ഉത്തരവുകള്‍ വേണം. 11501 പരാതികളുള്ള തദ്ദേശ സ്വയംഭരണ വകുപ്പില്‍ 5548 എണ്ണത്തിലാണ് നടപടിയുണ്ടായത്. ഏറ്റവും കൂടുതല്‍ പരാതികള്‍ക്ക് പരിഹാരമുണ്ടാക്കിയത് പോലീസാണ്.

കിട്ടിയ 280 എണ്ണത്തില്‍ 272 ഉം നടപടിയെടുത്തു. സഹകരണ വകുപ്പിലെ 2203 എണ്ണത്തില്‍ 1009 എണ്ണവും സിവില്‍ സപ്ലൈസിലെ 506 എണ്ണത്തില്‍ 137 എണ്ണവും തൊഴില്‍ വകുപ്പിലെ 586 എണ്ണത്തില്‍ 291 എണ്ണത്തിലും നടപടികളെടുത്തു. വനംവകുപ്പ് 154 ല്‍ 91 എണ്ണത്തിലാണ് നടപടിയെടുക്കാനായത്. ലൈഫ് ഭവന പദ്ധതിയിലുള്‍പ്പെടെ വീടിനായി കിട്ടിയ അപേക്ഷകളും തീര്‍പ്പുണ്ടാക്കാന്‍ ബാക്കി നില്‍ക്കുന്നവയിലുണ്ട്. ഭൂപതിവ് നിയമ ഭേദഗതി ഗവര്‍ണര്‍ ഒപ്പിട്ടാന്‍ കൂടുതല്‍ പരാതികള്‍ക്ക് വേഗത്തില്‍ പരിഹാരമുണ്ടാക്കാന്‍ കഴിയുമെന്നാണ് ജില്ല ഭരണകൂടത്തിന്റെ കണക്കു കൂട്ടല്‍.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...