സിദ്ധാർഥ് ആനന്ദ് സംവിധാനം ചെയ്ത ചിത്രമാണ് ഫൈറ്റർ. ഹൃത്വിക് റോഷൻ, ദീപിക പദുകോൺ തുടങ്ങിയവർ പ്രധാനവേഷത്തിലെത്തിയ ചിത്രം തിയറ്ററുകളിൽ പ്രദർശനം തുടരുകയാണ്.
ജനുവരി 25 ന് റിലീസിനെത്തിയ ഫൈറ്റർ 150 കോടി ക്ലബ്ബിൽ ഇടംപിടിച്ചിട്ടുണ്ട്. 10 ദിവസംകൊണ്ടാണ് ഇന്ത്യയിൽ നിന്ന്162 കോടി നേടിയിരിക്കുന്നത്. ആഗോളതലത്തിൽ 277.25 കോടിയാണ് ഫൈറ്റർ സമാഹരിച്ചിരിക്കുന്നത്. 82 കോടിയാണ് ഓവർ സീസ് കളക്ഷൻ. 22 കോടിയാണ് ഫൈറ്റർ ആദ്യം ദിനം നേടിയത്. 10.5 കോടിയാണ് പത്താം ദിവസത്തെ കളക്ഷൻ.
ഹൃത്വിക് റോഷന്‍, ദീപിക പദുകോണ്‍ എന്നിവരെ കൂടാതെ അനില്‍ കപൂര്‍, കരണ്‍ സിങ് ഗ്രോവര്‍, അക്ഷയ് ഒബ്‌റോയി, സഞ്ജീത ഷെയ്ക്ക് എന്നിവരാണ് ചിത്രത്തിലെ മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.എ ഷംഷേര്‍ പത്താനിയ എന്ന എയര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥനെയാണ് ഹൃത്വിക് അവതരിപ്പിച്ചത്. സ്‌ക്വാഡ്രണ്‍ ലീഡര്‍ മിനാല്‍ റാത്തോഡ് ആണ് ദീപികയുടെ കഥാപാത്രം. രമോണ്‍ ചിബ്, സിദ്ധാര്‍ഥ് ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് തിരക്കഥ ഒരുക്കിയിരിക്കുന്നത്. വിയാകോം 18 സ്റ്റുഡിയോസും മര്‍ഫ്‌ലിക്‌സ് പിക്‌ചേഴ്‌സും ചേര്‍ന്നാണ് നിര്‍മാണം. വിശാല്‍-ശേഖര്‍ കോമ്പോയാണ് സംഗീതം. മലയാളിയായ സത്ചിത് പൗലോസാണ് ഛായാഗ്രഹണം.