ഡല്‍ഹി: ഗ്യാൻവാപി മസ്ജിദിലെ തെക്കേ അറയിൽ ദിവസവും അഞ്ച് തവണ പൂജ ചെയുമെന്ന് വ്യാസ് കുടുംബം. ദിവസവും അഞ്ച് തവണ ആരതി നടത്താനാണ് തീരുമാനം. പൂജ തടയണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ ഹർജി നൽകിയിട്ടുണ്ട്.
ഗ്യാൻവാപി മസ്ജിദിലെ തെക്കേ അറയിൽ പൂജ നടത്താൻ വാരാണസി ജില്ലാ കോടതി അനുമതി നൽകിയതിന് ശേഷം ഇന്നലെ പൂജകൾക്ക് തുടക്കം കുറിച്ചിരുന്നു. ഇന്ന് മുതൽ പുലർച്ചെ 3:30, ഉച്ചയ്ക്ക് 12, വൈകുന്നേരം 4, രാത്രി 7 നും രാത്രി 10:30 നും പൂജ നടത്താനാണ് തീരുമാനം.
കാശി വിശ്വനാഥ് ട്രസ്റ്റ് ശിപാർശ ചെയ്ത പൂജാരി പൂജകർമങ്ങൾ നടത്തണമെന്നാണ് കോടതി നിർദേശം. കൂടുതൽ പേർ പൂജകളിൽ പങ്കെടുക്കാൻ എത്തുന്നുണ്ട്. വാരാണസി ജില്ലാകോടതി ഉത്തരവ് സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ട് മസ്ജിദ് കമ്മറ്റി അലഹബാദ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജി എത്രയും വേഗം പരിഗണിക്കുമെന്നാണ് മസ്ജിദ് കമ്മിറ്റി പ്രതീക്ഷ.#gyanvapi