തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും കനത്ത മഴ തുടരും. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ഇടുക്കി എന്നീ നാല് ജില്ലകളിൽ ഓറഞ്ച് മുന്നറിയിപ്പ്
ആറ് ജില്ലകളിൽ ഇന്ന് യെല്ലോ അലർട്ടും നൽകി. ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് അലർട്ടുള്ളത്. തെക്ക് പടിഞ്ഞാറൻ ബംഗാൾ ഉൾക്കടലിൽ നിലനിൽക്കുന്ന ചക്രവാത ചുഴിയാണ് മഴ ശക്തമാകാൻ കാരണം.
ഉയർന്ന തിരമാലയ്ക്കും കടൽ ആക്രമണത്തിനും സാധ്യതയുള്ളതിനാൽ കേരളാ തീരത്തും ലക്ഷദ്വീപ് പ്രദേശത്തും ഇന്നും നാളെയും മത്സ്യബന്ധനത്തിന് വിലക്കുണ്ട്.
Read More:- ശ്രീലങ്കൻ തീരത്തിന് സമീപം ചക്രവാതച്ചുഴി; ഇന്നും നാളെയും തീവ്രമഴ സാധ്യത
Read More:- മഴ സാധ്യതക്കൊപ്പം ആഘാത സാധ്യതയും ഇനി കൈമാറും