തിരുവനന്തപുരം: കേരള സർവകലാശാല സെനറ്റിലേക്ക് വിദ്യാർഥി പ്രതിനിധികളെ ശുപാർശ ചെയ്ത ഗവര്‍ണറുടെ നടപടിക്ക് സ്റ്റേ. ഹൈക്കോടതിയാണ് നപടി സ്റ്റേ ചെയ്തിരിക്കുന്നത്. സെനറ്റിലേക്ക് സർവകലാശാല ശുപാർശ ചെയ്ത നാല് വിദ്യാർഥികളാണ് കോടതിയെ സമീപിച്ചത്. ജസ്റ്റിസ് ടി ആര്‍ രവിയുടെ ബെഞ്ചിൻ്റേതാണ് നടപടി.
കേസ് തിങ്കളാഴ്ച വീണ്ടും പരിഗണിക്കും. ചാൻസലറായ ഗവര്‍ണര്‍ ശുപാർശ ചെയ്തവർക്ക് ഹൈക്കോടതി നോട്ടീസ് നല്‍കി. ഹ്യുമാനിറ്റീസ്, സയൻസ്, കല, കായികം എന്നീ മേഖലകളിൽ ഉന്നത മികവ് പുലർത്തുന്നവരെയാണ് സെനറ്റിലേക്ക് ശുപാർശ ചെയ്യേണ്ടത്. എന്നാൽ ഈ മാനദണ്ഡം പൂർണ്ണമായും ലംഘിച്ചുവെന്നാണ് ഹർജിക്കാർ ഹൈക്കോടതിയില്‍ ഉന്നയിച്ച വാദം.