റിപ്പബ്ലിക് ദിനത്തില്‍ കേരള വിദ്യാഭ്യാസ മേഖലയെ വിമര്‍ശിച്ച് ഗവര്‍ണര്‍. ഉന്നത വിദ്യാഭ്യാസ രംഗത്തെ ബാഹ്യ ഇടപെടലുകളെ കുറിച്ച് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. ഇത്തരം ഇടപെടലുകള്‍ അക്കാദമിക് രംഗം മലിനമാക്കുന്നു എന്നും ഗവര്‍ണര്‍. ബാഹ്യ ഇടപെടല്‍ ഇല്ലാത്ത സ്വതന്ത്ര വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ വേണം. കേന്ദ്രസര്‍ക്കാരിന്റെ നേട്ടങ്ങളും വിശദീകരിച്ച പ്രസംഗം തുടങ്ങിയതും അവസാനിപ്പിച്ചതും മലയാളത്തിലാണ്. എന്നാല്‍ അതേ സമയം, പ്രസംഗശേഷം ഗവര്‍ണര്‍ മുഖ്യമന്ത്രിക്ക് അടുത്തായി ഇരുന്നതെങ്കിലും ഇരുവരും പരസ്പരം മുഖത്തുനോക്കിയില്ല. മടങ്ങുമ്പോള്‍ ഗവര്‍ണര്‍ തൊഴുതെങ്കിലും മുഖ്യമന്ത്രി പ്രതികരിച്ചില്ല.