ഗവർണറുടെ ശ്രമം സംഘപരിവാർ ലിസ്റ്റിൽ കയറാൻ; എം.വി. ഗോവിന്ദൻ

തിരുവനന്തപുരം: ശബരിമലയെ അപവാദപ്രചാരണത്തിന് ഉപയോഗിച്ചെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി എം.വി.ഗോവിന്ദന്‍. ബസില്‍ കരയുന്ന കുട്ടിയുടെ ചിത്രം കാണിച്ച് ശബരിമലയിലെ പീഡനമാണിതെന്ന് ആരോപിക്കുന്നതിലേക്കുവരെ കാര്യങ്ങളെത്തി. ആദ്യം ബി.ജെ.പി ഇത് ഉയര്‍ത്തികൊണ്ടുവരികയും പിന്നീട് യു.ഡി.എഫ് ഏറ്റുപിടിക്കുകയുമായിരുന്നു. വസ്തുത എന്താണെന്ന് എല്ലാവര്‍ക്കും പിന്നീട് മനസ്സിലായെന്നും എല്ലാ കള്ളപ്രചാരണങ്ങളേയും ജനങ്ങള്‍ തള്ളിക്കളയുന്നുവെന്നാണ് നവകേരള സദസ്സിലെ ജനപങ്കാളിത്തം വ്യക്തമാക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

നവകേരള സദസ്സ് മുന്നോട്ടുവെക്കുന്ന പ്രധാന പ്രശ്‌നം ഫെഡറല്‍ സംവിധാനത്തെ അടിസ്ഥാനപ്പെടുത്തി കേരളത്തോട് കേന്ദ്രം കാണിക്കുന്ന സാമ്പത്തിക ഉപരോധമാണ്. ഈ യാഥാര്‍ഥ്യം കേരളത്തിലെ മുഴുവന്‍ ജനങ്ങളിലും എത്തിയിട്ടുണ്ട്. കേരളത്തിലെ സാമ്പത്തികപ്രതിസന്ധിയുടെ പ്രധാന ഉത്തരവാദിത്തം സംസ്ഥാന സര്‍ക്കാരിനാണെന്ന് യു.ഡി.എഫ് പ്രചരിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍തന്നെ, കേന്ദ്രത്തിന്റെ അവഗണന സംസ്ഥാനത്ത് പ്രതിസന്ധികള്‍ സൃഷ്ടിക്കുന്നുവെന്ന് മുസ്ലീംലീഗ് നേതാവ് കുഞ്ഞാലിക്കുട്ടിക്ക് പറയേണ്ടിവന്നു. ഇത് സ്വാഭാവികമായും ഇതുവരെ യു.ഡി.എഫ് ചൂണ്ടികാട്ടിയ ധാരണകള്‍ക്ക് വ്യത്യസ്തമാണ്. ടി.എന്‍. പ്രതാപനനെപോലുള്ള ചില കോണ്‍ഗ്രസ് എം.പിമാര്‍തന്നെ പാര്‍ലമെന്റില്‍ ഇതുമായി ബന്ധപ്പെട്ട് ഇടപെടുമെന്ന് പറയുന്നനിലവരെ എത്തിയെന്നും ഗോവന്ദന്‍ പറഞ്ഞു.

ഗവര്‍ണറുടെ നിലപാടാണ് മറ്റൊരുപ്രശ്‌നം. ഗവര്‍ണറായുള്ള അദ്ദേഹത്തിന്റെ കാലാവധി ചുരുക്കം മാസമേയുള്ളൂ. ഈ ചുരുങ്ങിയ കാലയളവിനുള്ളില്‍ സംഘപരിവാറിന്റെ പ്രധാന ലിസ്റ്റിലേക്ക് എങ്ങനെ കടന്നുവരാമെന്ന് ആലോചിച്ചതിന്റെ ഭാഗമാണ് അദ്ദേഹം ഇപ്പോള്‍ ചെയ്യുന്നതെല്ലാം. സംസ്ഥാനസര്‍ക്കാരിനെതിരെയും കേരളത്തിനെതിരെയും നടത്തുന്ന പ്രചാരവേലകള്‍ ഒരുഗവര്‍ണര്‍ക്ക് യോജിച്ചതാണോയെന്ന് അദ്ദേഹംതന്നെ പരിശോധിക്കേണ്ടതാണ്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...