കോഴിക്കോട് : ആക്രമിക്കാൻ വരുന്നവർ വരട്ടെയെന്ന് ആരിഫ് മുഹമ്മദ്ഖാൻ … പൊലീസിനെതിരെ പരാതിയില്ല എന്നും പൊലീസിനെ പ്രതിഷേധക്കാർ സ്വതന്ത്രമായി ജോലി ചെയ്യാൻ അനുവദിക്കുന്നില്ല എന്നും ഗവർണർ പറഞ്ഞു… പോലീസ് അവരുടെ ജോലി കൃത്യമായി നിർവഹിക്കുന്നു. എന്നാൽ പോലീസിനെ അവരുടെ കടമ നിർവഹിക്കാൻ സർക്കാർ അനുവദിക്കുന്നില്ലെന്ന് ഗവർണർ. പൊലീസ് നിഷ്ക്രിയമാകാൻ കാരണം മുഖ്യമന്ത്രിയുടെ ഇടപെടൽ. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ക്യാമ്പസിലെ ബാനർ പൊലീസ് സംരക്ഷിച്ചു. കണ്ണൂരിൽ അക്രമത്തിന് നേതൃത്വം നൽകിയ ആളാണ് മുഖ്യമന്ത്രിയെന്നും വിമർശിച്ചു. തന്നെ ഭയപ്പെടുത്താനാകില്ലെന്ന് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ വെല്ലുവിച്ചു. പൊലീസ് സുരക്ഷയില്ലാതെ കോഴിക്കോട്ടെ തെരുവിലൂടെ യാത്ര ചെയുമെന്നും ഗവർണർ… കോരളാ പൊലീസ് രാജ്യത്തെ തന്നെ ഏറ്റവും മികച്ചതെന്ന് താൻ ആഭ്യന്തരമന്ത്രിയായിരിക്കെ തന്നെ വ്യക്തമാക്കിയതാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു… കണ്ണൂരിലെ സ്നേഹമുള്ള ജനതയാണെന്നും, കണ്ണൂരിലെ ജനങ്ങളെയല്ല കൊലപാതക രാഷ്ട്രീയത്തെയാണ് താൻ വിമർശിച്ചതെന്നും ഗവർ ആരിഫ് മുഹമ്മദ് ഖാൻ പറഞ്ഞു… കഴിഞ്ഞ ദിവസം ഗവർണർ ബ്ലഡി കണ്ണൂർ എന്ന് വിമർശിച്ചത് വലിയ വിവാദമായിരുന്നു.. ആ പശ്ചാത്തലത്തിലാണ് ഗവർണറുടെ ഇപ്പോഴത്തെ പ്രതികരണം… അതേസമയം തനിക്ക് പൊലീസിന്റെ സുരക്ഷ വേണ്ടെന്നും അദ്ദേഹം പറഞ്ഞു… സുരക്ഷ വേണ്ടെന്ന് കാട്ടി താൻ ഡിജിപിക്ക് കത്ത് നൽകുമെന്നും ഗവർണർ പറഞ്ഞു… ആയുർ ദൈർഘ്യ ശരാശരി പിന്നിട്ട തനിക്ക് ആരെയും പേടിയില്ല എന്നും തന്നെ ജനങ്ങൾ സംരക്ഷിക്കുമെന്നും അദ്ദേഹം പറഞ്ഞു…എസ്എഫ്ഐപ്രവർത്തകരെ വെല്ലുവിളിച്ച് ഗവർണർ തെരുവിലിറങ്ങി… താൻ ഇവിടെ ഹൽവ്വ വാങ്ങാൻ വന്നിരിക്കുകയാണ് തനിക്ക് യാതൊരു പ്രശന്നവുമില്ലെന്ന് ഗവർണർ ആരിഫി മുഹമ്മദ് ഖാൻ… വഴിയിലിറങ്ങി ജനങ്ങളെ കണ്ടു സെൽഫിയെടുത്തു … കുട്ടികളെ കയ്യിലെടുത്ത് ലാളക്കുകയും ചെയ്തു…
Read more- അരുവിക്കരയിൽ ‘ഗോത്ര കാന്താരം’