കൊല്ലം : നിലമേലില്‍ എസ്എഫ്ഐ പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചതിനു പിന്നാലെ കാറില്‍നിന്നു രോഷാകുലനായി പുറത്തിറങ്ങി ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്. പൊലീസിനെ രൂക്ഷമായി ഗവര്‍ണര്‍ ശകാരിച്ചു. വാഹനത്തില്‍ തിരിച്ചു കയറാതെ ഗവര്‍ണര്‍ ഏറെനേരമായി റോഡിനു സമീപത്തെ ചായക്കടയുടെ മുന്നിലിരുന്ന് പ്രതിഷേധിച്ചു. കേന്ദ്ര ആഭ്യന്തരമന്ത്രിയുടെ സെക്രട്ടറിക്ക് ഗവര്‍ണര്‍ പരാതി നല്കി. പ്രധാനമന്ത്രിയെ വിളിക്കാനും ഗവര്‍ണര്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്കി.
കരിങ്കൊടി കാണിക്കുന്നു എന്നറിഞ്ഞിട്ടും എന്തുകൊണ്ട് ഇവരെ കരുതല്‍ കസ്റ്റഡിയില്‍ എടുത്തില്ല എന്ന് ഗവര്‍ണര്‍ പൊലീസിനോട് ചോദിച്ചു. 12 പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്തതായി പൊലീസ് അറിയിച്ചെങ്കിലും അമ്പതിലധികം പേരുണ്ടായിരുന്നു എന്നായിരുന്നു ഗവര്‍ണറുടെ മറുപടി. മുഖ്യമന്ത്രി പോയാല്‍ ഇങ്ങനെയാണോ സുരക്ഷ ഒരുക്കുന്നതെന്നും ഗവര്‍ണര്‍ ചോദിച്ചു.#governor