തിരുവനന്തപുരം: നവകേരള സദസിന് മുന്നോടിയായി അരുവിക്കര മണ്ഡലത്തിൽ രണ്ട് ദിവസം നീണ്ട നിൽക്കുന്ന ഗോത്ര സദസ് ‘ഗോത്ര കാന്താരം’ ജി.സ്റ്റീഫൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. നവകേരള സാക്ഷാത്കാരത്തിൽ തദ്ദേശീയ ജനതയുടെ പങ്ക് അനിവാര്യമാണെന്ന് എം.എൽ.എ പറഞ്ഞു.
പാരമ്പര്യ ഗോത്ര ചികിത്സ, കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനം , വിപണനം, ഗോത്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണനം, തനത് കലാരൂപങ്ങളുടെ അവതരണം, സെമിനാർ, അമ്പെയ്ത്ത് മത്സരം എന്നിവ ഗോത്രസദസിന്റെ ഭാഗമായി നടക്കും.
പരമ്പരാഗത കരകൗശല ഉത്പന്നങ്ങളുടെ പ്രദർശന വിപണന മേളയുടെ ഉദ്ഘാടനം വെള്ളനാട് ബ്ലോക്ക് വൈസ് പ്രസിഡന്റ് എസ്.എൽ കൃഷ്ണകുമാരി നിർവഹിച്ചു. ഗോത്ര പാരമ്പര്യ ചികിത്സയും പ്രതിരോധ ഔഷധ വിപണനവും കുറ്റിച്ചൽ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജി. മണികണ്ഠനും, ഗോത്ര ഭക്ഷ്യ ഉത്പന്നങ്ങളുടെ വിപണന ഉദ്ഘാടനം തൊളിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് വി.ജെ സുരേഷും നിർവഹിച്ചു.
Read more- വയനാട്ടിലെ ആളെക്കൊല്ലി കടുവ കൂട്ടിലായി; കുടുങ്ങിയത് കർഷകനെ കടിച്ചുകൊന്ന് പത്തുദിവസത്തിനുശേഷം
Read more- കൊവിഡ് ബാധിതരുടെ എണ്ണത്തിൽ വർധനവ് ; രാജ്യത്തെ ഏറ്റവുമധികം രോഗബാധിതർ കേരളത്തിൽ