ഗഗൻയാൻ പരീക്ഷണ ദൗത്യത്തിനു മുന്നോടിയായുള്ള ആദ്യ ടെസ്റ്റ് വെഹിക്കിൾ ആൽബർട്ട് മിഷൻ പരീക്ഷണ ദൗത്യം വിജയകരമായി പൂർത്തിയായി. ഇന്ന് രാവിലെ 10 മണിയോടെയാണ് വിക്ഷേപം ആരംഭിച്ചത്. പരീക്ഷണം 9 മിനിട്ട് 51 സെക്കന്റെ എടുത്താണ് പൂർത്തിയായത്.. ഇതോടെ ക്രൂ മൊഡ്യൂൾ കടലില്ൽ പതിച്ചു. ഗഗൻയാൻ ദൗത്യങ്ങൾക്ക് മുന്നോടിയായുള്ള ക്രൂ എസ്കേപ്പ് സിസ്റ്റം പരീക്ഷണമാണ് ഇന്ന് നടന്നത്. വിക്ഷേപണത്തറയിൽ നിന്ന് പറന്നുയർന്ന് ബഹിരാകാശത്തേക്ക് എത്തുന്നതിന് മുമ്പ് എന്തെങ്കിലും പ്രശ്നം സംഭവിച്ചാൽ യാത്രക്കാരെയും യാത്രാ പേടകത്തെയും റോക്കറ്റിൽ നിന്ന് വേർപ്പെടുത്തി സുരക്ഷിതമായ അകലത്തേക്ക് മാറ്റുന്ന സംവിധാനമാണ് ക്രൂ എസ്കേപ്പ് സിസ്റ്റം. മനുഷ്യരെ ബഹിരാകാശത്തേക്ക് എത്തിക്കുക എന്നതാണ് ഗഗൻയാൻ വിക്ഷേപണ ലക്ഷ്യം. പരീക്ഷണം രാവിലെ 2 മണിക്കൂർ നിർത്തിവച്ചിരുന്നു… മോശം കാലാവസ്ഥയെ തുടർന്നും സാങ്കേതിക പ്രശ്നങ്ങൾ ഉണ്ടായതിനെ തുടർന്നാണ് പരീക്ഷണം മാറ്റിത്തത് ..