ഖി​ഫ് ഫു​ട്ബാ​ൾ;തൃ​ശൂ​ർ x കോ​ഴി​ക്കോ​ട് ഫൈ​ന​ൽ

ദോ​ഹ: ഖി​ഫ് ഫു​ട്ബാ​ൾ;തൃ​ശൂ​രും കോ​ഴി​ക്കോ​ടും ഫൈനലിൽ… രണ്ടാം സെ​മി​യി​ൽ മ​ല​പ്പു​റ​ത്തെ സ​ഡ​ൻ ഡെ​ത്തി​ൽ വീ​ഴ്ത്തി കോ​ഴി​ക്കോ​ട് ഫൈ​ന​ലി​ൽ എത്തി … ഫു​ൾ​ടൈ​മും എ​ക്സ്ട്രാ ടൈ​മും പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടും ക​ട​ന്നി​ട്ടും വി​ജ​യി​ക​ളെ നി​ർ​ണ​യി​ക്കാ​നാ​വാ​തെ സ​ഡ​ൻ ഡെ​ത്തി​ന്റെ ഭാ​ഗ്യ​പ​രീ​ക്ഷ​ണ​ത്തി​ലേ​ക്ക് നീ​ങ്ങി​യ അ​ങ്ക​ത്തി​നൊ​ടു​വി​ൽ ഫ്ര​ൻ​ഡ്സ് ​ഓ​ഫ് കോ​ഴി​ക്കോ​ട് (ഫോ​ക്) ഖി​ഫ് അ​ന്ത​ർ ജി​ല്ല ഫു​ട്ബാ​ളി​ന്റെ ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി. അ​വ​ധി ദി​ന​മാ​യ വെ​ള്ളി​യാ​ഴ്ച ആ​രാ​ധ​ക​രാ​ൽ നി​റ​ഞ്ഞ ദോ​ഹ സ്റ്റേ​ഡി​യ​ത്തി​ൽ ഉ​ശി​ര​ൻ പോ​രാ​ട്ട​ത്തി​നൊ​ടു​വി​ലാ​യി​രു​ന്നു കെ.​എം.​സി.​സി മ​ല​പ്പു​റ​ത്തെ വീ​ഴ്ത്തി ‘ഫോ​ക് കോ​ഴി​ക്കോ​ട്’ ഫൈ​ന​ലി​ൽ ഇ​ടം പി​ടി​ച്ച​ത്.
ര​ണ്ടാം സെ​മി ഫൈ​ന​ൽ മ​ത്സ​ര​ത്തി​ന്റെ ഫു​ൾ ടൈ​മി​ലും അ​ധി​ക സ​മ​യ​ത്തും ഇ​രു ടീ​മു​ക​ൾ​ക്കും ഗോ​ൾ നേ​ടാ​ൻ ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ അ​ങ്കം പെ​നാ​ൽ​റ്റി ഷൂ​ട്ടൗ​ട്ടിലെത്തി. അവിടേയും ഇ​രു​വ​രും തുല്യതപാലിച്ചു. 5-5ന് ​ഒ​പ്പ​ത്തി​നൊ​പ്പ​മാ​യ​തോ​ടെ വി​ധി​നി​ർ​ണ​യം ​സ​ഡ​ൻ ഡെ​ത്തി​ലേ​ക്ക് നീ​ങ്ങി. ഇ​വി​ടെ ഫോ​ക്കി​ന്റെ ആ​ദ്യ കി​ക്ക് ല​ക്ഷ്യ​ത്തി​ലെ​ത്തു​ക​യും മ​ല​പ്പു​റ​ത്തി​ന് പി​ഴ​ക്കു​ക​യും ചെ​യ്ത​തോ​​ടെ വി​ധി നി​ർ​ണ​യി​ക്ക​പ്പെ​ട്ടു. ഫോ​ക്കി​ന്റെ ഹാ​ദി​യാ​ണ് ക​ളി​യി​ലെ കേ​മ​ൻ.

ഡി​സം​ബ​ർ 15ന് ​ന​ട​ക്കു​ന്ന കി​രീ​ട​പ്പോ​രാ​ട്ട​ത്തി​ൽ ഫോ​ക് കോ​ഴി​ക്കോ​ടും തൃ​ശൂ​ർ ജി​ല്ല സൗ​ഹൃ​ദ​വേ​ദി​യും ഏ​റ്റു​മു​ട്ടും. ആ​ദ്യ​ സെ​മി​യി​ൽ കെ.​എം.​സി.​സി പാ​ല​ക്കാ​ടി​നെ​യാ​ണ് തൃ​ശൂ​ർ തോ​ൽ​പി​ച്ച​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...