തൊണ്ടിമുതലായ 125 കുപ്പി മദ്യം മോഷ്ടിച്ച് പെലീസ്

തെണ്ടിമുതലായി പിടിച്ചെടുത്ത മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും മോഷ്ടിച്ച പൊലീസ് സംഘം പിടിയിൽ…ഗുജറത്തിലെ മഹാസാഗർ ജില്ലിയിലാണ് സംഭവം. പൊലീസ് സ്റ്റേഷനിൽ നിന്നും 125 കുപ്പി മദ്യവും ഓഫീസിലെ 15 ടേബിള്‍ ഫാനുകളുമാണ് സംഘം മോഷ്ടിച്ചത്…

വനിതകള്‍ക്കായുള്ള ലോക്കപ്പിലായിരുന്നു തൊണ്ടിമുതലായ മദ്യക്കുപ്പികളും ടേബിള്‍ ഫാനുകളും സൂക്ഷിച്ചിരുന്നത്. തൊണ്ടി മുതല്‍ സൂക്ഷിക്കുന്ന മുറിയിൽ സാധനങ്ങള്‍ നറഞ്ഞത് മൂലമാണ് ഇവ വനിതാ ലോക്കപ്പിൽ സൂക്ഷിച്ചത്. കഴിഞ്ഞ ദിവസം ഉന്നത ഉദ്യോഗസ്ഥരുടെ സന്ദർശനത്തിന് മുന്നോടിയായി സ്റ്റേഷനിലെ സാധനങ്ങളുടെ കണക്കുകള്‍ എടുക്കയും സാധനങ്ങള്‍ അടുക്കി വയ്ക്കുകയും ചെയ്തപ്പോഴാണ് തൊണ്ടി മുതലില്‍ കുറവ് ശ്രദ്ധിക്കുന്നത്. ലോക്കപ്പ് മുറിയിൽ പൊട്ടിച്ച നിലയിൽ ഫാനിന്റെ ബോക്സുകള്‍ ശ്രദ്ധയിൽപ്പെട്ടതോടെയാണ് വിശദമായ പരിശോധന നടത്തിയത്. ഒന്നരലക്ഷത്തോളം വിലവരുന്ന മദ്യകുപ്പികളും അമ്പതിനായിരം രൂപയിലധികം വരുന്ന ഫാനുകളുമാണ് മോഷണം പോയത്. ഇന്ത്യന്‍ നിർമ്മിത വിദേശ മദ്യത്തിന്റെ 428 ബോട്ടിലുകളും കള്ളകടത്തുകാരനിൽ നിന്ന് പിടിച്ച 75 ടേബിള്‍ ഫാനുകളുമായിരുന്നു ഈ മുറിയിൽ സൂക്ഷിച്ചിരുന്നത്. മദ്യ കള്ളക്കടത്തിനായാണ് ഈ ടേബിള്‍ ഫാന്‍ ഉപയോഗിച്ചിരുന്നതെന്നാണ് ഡിഎസ്പി പി എസ് വാള്‍വി ദേശീയ മാധ്യമങ്ങളോട് പ്രതികരിച്ചത്.

നവംബർ 13നാണ് സംഭവത്തില്‍ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. അരവിന്ദ് ഖാന്ത് എന്ന എഎസ്ഐയുടെ നേതൃത്വത്തിലാണ് മോഷണം നടന്നതെന്നാണ് എഫ്ഐആർ വിശദമാക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...