എടപ്പെട്ടിയിൽ ആക്രികടയ്ക്ക് തീവെച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്

കൽപ്പറ്റ: വയനാട് കൽപ്പറ്റ എടപ്പെട്ടിയിൽ ആക്രി കട തീ വച്ച സംഭവത്തിൽ തീവെച്ചയാളുടെ സിസിടിവി ദൃശ്യം പുറത്ത്… തീ വച്ചത് ആസൂത്രിതമെന്ന് പൊലീസ് പറഞ്ഞു….ഒരാൾ ആക്രിക്കടയ്ക്ക് തീവെയ്ക്കുന്ന സിസിടിവി ദൃശ്യം പുറത്തായി. ചൊവ്വാഴ്ച രാത്രി ഒമ്പതരയോടെയായിരുന്നു അപകടം. ആളപായം ഇല്ലെങ്കിലും കട പൂര്‍ണമായി കത്തിനശിച്ചു. കൽപ്പറ്റയിൽ നിന്നും ഫയർഫോഴ്‌സെത്തിയാണ് തീയണച്ചത്. സംഭവത്തിൽ കൽപ്പറ്റ പൊലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
ആക്രിക്കടക്ക് കരുതിക്കൂട്ടി ഒരാള്‍ തീയിടുകയായിരുന്നു എന്നത് തോന്നിപ്പിക്കുന്ന ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവന്നത്. ആക്രി കടക്ക് സമീപത്തെ സി.സി.ടി.വി ക്യാമറയില്‍ ഒരാള്‍ നടന്നുവെന്ന് തീയിടുന്നതിന്റെ ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. പയ്യെ ഒരാൾ അടുത്തെത്തുന്നതും പിന്നാലെ തീ പടരുന്നതും വീഡിയോയിലുണ്ട്. തീയിട്ട ശേഷം ഇയാള്‍ ഓടിപ്പോവുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. തീപിടിത്തത്തിൽ ലക്ഷങ്ങളുടെ നഷ്ടം ഉണ്ടായതായി കടയുടമ പറഞ്ഞു.

Read More:- അഫ്ഗാനിസ്താനെതിരായ മൂന്നാം ടി20 ഇന്ന്

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...