തിരുവനന്തപുരം: വനംവകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു. വന്യമൃഗ ആക്രമണത്തിലെ ഇരകൾക്കും മരിച്ചവരുടെ കുടുംബങ്ങൾക്കും നഷ്ടപരിഹാരം നല്‍കുന്നതടക്കം ഇഴഞ്ഞുനീങ്ങുമ്പോൾ വനംവകുപ്പിൽ ഫയലുകൾ കെട്ടിക്കിടക്കുന്നു.
മുപ്പതിനായിരത്തോളം ഫയലുകളാണ് കെട്ടിക്കിടക്കുന്നത്. ഇതിനിടയിൽ ഭരണ നിർവഹണ ചുമതലയുള്ള അഡീഷണൽ പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ ജി. ഫണീദ്രകുമാർ റാവു ഐ.എഫ്.എസ് ഒന്നരമാസമായി അവധിയിലാണ്.
സംസ്ഥാനത്ത് വന്യമൃഗ-മനുഷ്യ സംഘർഷം അടക്കമുള്ള പ്രശ്നങ്ങൾ വർദ്ധിക്കവേയാണ് വനം വകുപ്പിൽ വൻതോതിൽ ഫയലുകൾ കെട്ടിക്കിടക്കുന്നത്. 29,327 ഫയലുകളാണ് തീർപ്പ് കൽപ്പിക്കാൻ അവശേഷിക്കുന്നത്. വന്യമൃഗ ആക്രമണത്തിൽ കൊല്ലപ്പെട്ട ആറായിരത്തിലധികം പേർക്കുള്ള നഷ്ടപരിഹാരം അടക്കം ഇതിൽ ഉൾപ്പെടും.
പേരാവൂർ എം.എൽ.എ സണ്ണി ജോസഫ് നിയമസഭയിൽ ഉന്നയിച്ച ചോദ്യത്തിന് വനം വകുപ്പ് മന്ത്രി നല്കിയ മറുപടിയിലാണ് കെട്ടികിടക്കുന്ന ഫയലുകളുടെ കണക്കുള്ളത്.#wildlife
Read more- വയനാട് വന്യജീവി ആക്രമണം; മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ഉന്നതതല യോഗം