ഡൽഹി: താനൊരു വിദ്യാർഥിയാണെന്നും ജീവിതാനുഭവങ്ങളാണ് തൻ്റെ ഭരണത്തെ കാര്യക്ഷമമാക്കുന്നതെന്നും പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരു അഭിമുഖത്തിലായിരുന്നു അദ്ദേഹത്തിന്റെ പരാമർശം. മുഖ്യമന്ത്രിയായും പ്രധാനമന്ത്രിയായും 23 വർഷത്തോളം ഇതുവരെ സേവനമനുഷ്ഠിച്ചിട്ടുണ്ട്. 30 വർഷക്കാലം രാജ്യത്തിന്റെ പല ഭാഗങ്ങളിൽ യാത്ര ചെയ്യുകയും പല മനുഷ്യരുമായി ചേർന്ന് പ്രവർത്തിക്കുകയും അവരോടൊപ്പം ജീവിക്കുകയും ചെയ്തത് ജീവിതത്തിൽ വലിയ വഴിത്തിരിവുണ്ടാക്കിയെന്നും അദ്ദേഹം പറഞ്ഞു.
ദാരിദ്ര്യത്തിൽ വളർന്ന്, താഴെത്തട്ടിലുള്ള ആളുകളുമായി ബന്ധപ്പെടാനുള്ള ഭാഗ്യമുണ്ടായത് അധികാരത്തെ സ്വാധീനിച്ചിട്ടുണ്ട്. പരിഷ്‌കാരങ്ങൾ കേവലം തലക്കെട്ടുകളിലല്ലെന്നും ജനങ്ങളുടെ ജീവിതം മെച്ചപ്പെടുത്തുന്നതിൽ എങ്ങനെ ശ്രദ്ധ കേന്ദ്രീകരിക്കണം എന്നതിനെക്കുറിച്ചുള്ള ഉൾക്കാഴ്ച അനുഭവങ്ങൾ നൽകിയെന്നും പ്രധാനമന്ത്രി പറഞ്ഞു.
ജനങ്ങളുടെ ജീവിതം, അവരുടെ ജീവിത സൗകര്യം, ബിസിനസ്സ് ചെയ്യാനുള്ള സൗകര്യം എന്നിവയിൽ ശ്രദ്ധ കേന്ദ്രീകരിച്ച നടപ്പിലാക്കിയ വിവിധ പദ്ധതികളാലാണ് ഇന്ത്യയുടെ വളർച്ച അതിവേഗമാക്കിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തെ പണപ്പെരുപ്പത്തെ കുറിച്ചുള്ള ചോദ്യത്തിന് കോൺഗ്രസ് ഭരണകാലത്തെക്കാൾ കുറവാണ് നിലവിലെ പണപ്പെരുപ്പമെന്നായിരുന്നു മോദിയുടെ പ്രതികരണം.#modi
Read more- മുഖ്യമന്ത്രി പ്രതിപക്ഷത്തെ പരിഹസിക്കുന്നു; വി.ഡി. സതീശൻ