വിദേശത്ത് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പ്​

ഇ​ര​വി​പു​രം: വി​ദേ​ശ​ത്ത് ജോ​ലി വാ​ഗ്ദാ​നം ചെ​യ്ത് ല​ക്ഷ​ങ്ങ​ൾ ത​ട്ടി​യെ​ടു​ത്ത കേ​സി​ൽ ഉ​ത്ത​ർ​പ്ര​ദേ​ശ് സ്വ​ദേ​ശി പി​ടി​യി​ൽ. ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഖാ​സി​യ​ബാ​ദ് ജി​ല്ല​യി​ലു​ള്ള ദി​പ്തേ​ഷ് ച​ക്ര​ബോ​ർ​ട്ടി (35) ആ​ണ് ഇ​ര​വി​പു​രം പൊ​ലീ​സി​ന്‍റെ പി​ടി​യി​ലാ​യ​ത്.

ഇ​സ്രാ​യേ​ലി​ലെ കെ​യ​ർ ടേ​ക്ക​ർ കാ​റ്റ​ഗ​റി​യി​ലു​ള്ള ഓ​ഫി​സ​റു​മാ​യി ന​ല്ല ബ​ന്ധ​മു​ണ്ടെ​ന്നും ന​ല്ല ശ​മ്പ​ളം ല​ഭി​ക്കു​മെ​ന്നും വി​ശ്വ​സി​പ്പി​ച്ച് നി​ര​വ​ധി​പേ​രു​ടെ പ​ക്ക​ൽ​നി​ന്ന് 7.5 ല​ക്ഷം മു​ത​ൽ 15 ല​ക്ഷം രൂ​പ വ​രെ ഇ​യാ​ളും മ​റ്റ്​ പ്ര​തി​ക​ളും ചേ​ർ​ന്ന് കൈ​ക്ക​ലാ​ക്കി. 2022 മാ​ർ​ച്ച് 14നും 2023 ​ഫെ​ബ്രു​വ​രി 14നും ​മ​ധ്യേ​യാ​ണ് പ്ര​തി​ക​ൾ ര​ണ്ടു​ല​ക്ഷം രൂ​പ ശ​മ്പ​ളം വാ​ഗ്ദാ​നം ചെ​യ്ത് ഇ​സ്രാ​യേ​ൽ സ​ർ​ക്കാ​റി​ന്‍റെ പേ​രി​ൽ വ്യാ​ജ വി​സ​ന​ൽ​കി​യ​ത്. ക​ബ​ളി​പ്പി​ക്ക​പ്പെ​ട്ട​ത് മ​ന​സ്സി​ലാ​ക്കി ഇ​ര​വി​പു​രം പൊ​ലീ​സി​ൽ പ​രാ​തി ന​ൽ​കു​ക​യും തു​ട​ർ​ന്ന് മൈ​ക്കി​ൾ ഔ​സേ​ഫ്, പ്ര​ണ​വ്, ഷീ​ജ എ​ന്നി​വ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ചെ​യ്തി​രു​ന്നു. കൊ​ല്ലം സി​റ്റി പൊ​ലീ​സ്​ ക​മീ​ഷ​ണ​ർ വി​വേ​ക് കു​മാ​റി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം ദി​പ്തേ​ഷി​നെ ഡ​ൽ​ഹി​യി​ൽ​നി​ന്ന്​ ഇ​ര​വി​പു​രം സ​ബ് ഇ​ൻ​സ്​​പെ​ക്ട​ർ അ​നീ​ഷ്​​കു​മാ​ർ, സി.​പി.​ഒ അ​രു​ൺ, പ്രി​ൻ​സ്​ ചാ​ക്കോ എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘം അ​റ​സ്റ്റ് ചെ​യ്യു​ക​യാ​യി​രു​ന്നു. വി​വി​ധ സ്റ്റേ​ഷ​നു​ക​ളി​ലാ​യി ഇ​ത്ത​ര​ത്തി​ൽ ത​ട്ടി​പ്പി​നി​ര​യാ​യ​വ​ർ പ​രാ​തി ന​ൽ​കി​യി​ട്ടു​ണ്ട്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...