തിരുവനന്തപുരം: എനർജി മാനേജ്മെന്റ് സെന്ററിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച രാജ്യാന്തര ഊർജ്ജമേള മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാനം ചെയ്തു .സെന്ററിന്റെ സ്ഥാപകദിനത്തോടുനുബന്ധിച്ച് തിരുവനന്തപുരം ടാഗോർ തീയറ്ററിൽ 3 ദിവസങ്ങളിലായാണ് രാജ്യാന്തര ഊർജ്ജമേള നടക്കുന്നത്…മേളയിൽ ശാസ്ത്ര എൽ ഇ ഡീ ബൾബ് റിപ്പയറിംഗ്, പ്രദർശനം എന്നിവ സജ്ജീകരിച്ചിട്ടുണ്ട്.. സ്റ്റുഡന്റ്റ് എനർജി കോൺഗ്രസിനോട് അനുബന്ധിച്ചുള്ള മത്സരപരിപാടികൾ മൂന്ന് ദിവസങ്ങളിലായി നടക്കും… സംസ്ഥാനത്തിന് കാർബൺ നൂട്രാലിറ്റി കൈവരിക്കുന്നതിനുള്ള മാർഗ്ഗങ്ങളെ കുറിച്ച് വൈദ്യുതി വകുപ്പ് മന്ത്രി ശ്രീ കൃഷ്ണൻകുട്ടി സംസാരിച്ചു.. ഊർജ മേള ഗൗരവമായി ചർച്ച ചെയ്യണമെന്നും കുട്ടികൾക്ക് ഇത്തരം കാര്യങ്ങളിൽ അറിവ് പകരുന്നതിന് ശ്രമിക്കണമെന്നും സ്‌പീക്കർ എ.എൻ ഷംസീർ പറഞ്ഞു.ബ്യൂറോ ഓഫ് എനർജി എഫിഷ്യൻസി സെക്രട്ടറി മിലിൻഡ് ദിയോറെ നവകേരളം കർമ്മ പദ്ധതി കോ-ഓര്ഡിനേറ്റർ ടി.എന് സീമ, കൗണ്‌സിലർ രാഖി രവി കുമാർ എന്നിവർ ചടങ്ങിൽ സംസാരിച്ചു…