നിയമന തട്ടിപ്പ് കേസിൽ കുറ്റം സമ്മതിച്ച് ഒന്നാം പ്രതി അഖിൽ സജീവ്. കേസിലെ നാലാം പ്രതി ബാസിതിനെയും അഖിലിനെയും ഒരുമിച്ചിരുത്തി ചോദ്യം ചെയ്യും. കേസിനെ സംബന്ധിക്കുന്ന കൂടുതൽ വിവരങ്ങൾ പുറത്ത് കൊണ്ടുവരാനാണ് ഈ നീക്കം.
അതേസമയം, മൂന്ന് ദിവസം കസ്റ്റഡിയിൽ ലഭിച്ച റഹീസിന്റെ കസ്റ്റഡി കലാവധി ഇന്നലെ അവസാനിച്ചു. ക്രിമിനൽ ഗൂഢാലോചന, അഴിമതി നിരോധിത നിയമം അടക്കമുള്ള കുറ്റങ്ങൾ ചുമത്തുന്നത് പ്രായോഗികമല്ലെന്നും നിയമപരമായി നിലനിൽക്കില്ലെന്നുമാണ് പൊലീസിന് കിട്ടിയ നിയമോപദേശം. അതിനാൽ ഹരിദാസിനെ നിലവിൽ പ്രതിയാക്കാതെ സാക്ഷിയാക്കാനാണ് നീക്കം. പബ്ലിക്ക് പ്രോസിക്യൂട്ടറുടെ നിയമോപദേശത്തിന്റെ അടിസ്ഥാനത്തിലാണ് തീരുമാനം.