നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്നോളജി (എൻ.ഐ.ടി) കാലിക്കറ്റ് 2024-26 വർഷം നടത്തുന്ന മുഴുസമയ എം.ബി.എ (റഗുലർ-കാറ്റ്/ഇൻഡസ്ട്രി സ്പോൺസേർഡ്) പ്രോഗ്രാം പ്രവേശനത്തിന് അപേക്ഷിക്കാം. ബ്രോഷറും പ്രവേശന വിജ്ഞാപനവും www.nitc.ac.inൽ ലഭിക്കും.
എം.ബി.എ കോഴ്സിൽ 75 സീറ്റുകളുണ്ട് (ജനറൽ 28, ഒ.ബി.സി എൻ.സി.എൽ 19, എസ്.സി 10, എസ്.ടി 6, ഇ.ഡബ്ലിയു.എസ് 8, പി.ഡബ്ലിയു.ഡി 4). യോഗ്യത: ഏതെങ്കിലും വിഷയത്തിൽ മൊത്തം 60 ശതമാനം മാർക്കിൽ/6.0 സി.ജി.പി.എയിൽ കുറയാതെ ബിരുദം. എസ്.സി/എസ്.ടി/പി.ഡബ്ലിയു.ഡി വിഭാഗങ്ങൾക്ക് 55 ശതമാനം മാർക്ക്/5.5 സി.ജി.പി.എ മതിയാകും. ഐ.ഐ.എം കാറ്റ്-2023 സ്കോർ നേടിയിരിക്കണം. വ്യക്തിഗത അഭിമുഖം നടത്തിയാണ് സെലക്ഷൻ.
ഇൻഡസ്ട്രി സ്പോൺസേർഡ് വിഭാഗത്തിലേക്ക് അപേക്ഷിക്കുന്നതിന് രണ്ടുവർഷത്തിൽ കുറയാതെ ഇൻഡസ്ട്രിയൽ/റിസർവ് പരിചയം വേണം. അഞ്ച് സീറ്റിലാണ് പ്രവേശനം.
അപേക്ഷഫീസ് 1000 രൂപ. എസ്.സി/എസ്.ടി വിഭാഗങ്ങൾക്ക് 500 രൂപ മതി. വിജ്ഞാപനത്തിലെ നിർദേശങ്ങൾ പാലിച്ച് https://dss.nitc.ac.in/Somsapp/Soms/login.aspx ലിങ്കിൽ ഓൺലൈനായി മാർച്ച് 31നകം അപേക്ഷിക്കാം.
ഗ്രൂപ് ചർച്ച/അഭിമുഖത്തിനായി തെരഞ്ഞെടുക്കപ്പെടുന്നവരുടെ ചുരുക്കപ്പട്ടിക ഏപ്രിൽ 15ന് പ്രസിദ്ധപ്പെടുത്തും. ഏപ്രിൽ 25നും മേയ് 10നും മധ്യേ പ്രവേശന നടപടികൾ പൂർത്തിയാക്കി അർഹരായവരുടെ ലിസ്റ്റ് മേയ് 15ന് പ്രസിദ്ധീകരിക്കും. മേയ് 20നും 31നും മധ്യേയാണ് പ്രവേശനം.