തൃശൂര്‍: സാമ്പത്തിക ക്രമക്കേടെന്ന പരാതിയെത്തുടര്‍ന്ന് പാലിയേക്കര ടോള്‍ പ്ലാസയില്‍ ഇഡി റെയ്ഡ്. ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക ക്രമക്കേട് നടന്നുവെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് എന്‍ഫോഴ്സ്മെന്റ് പരിശോധന. രാവിലെ പത്തിന് തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. 2016 മുതലുള്ള റോഡ് നിര്‍മാണവുമായി ബന്ധപ്പെട്ടും പരസ്യ ഇടപാടുകളിലും ക്രമക്കേടുകള്‍ നടന്നുവെന്നാണ് പരാതി ഉയര്‍ന്നിരിക്കുന്നത്. റെയ്ഡിനെക്കുറിച്ച് ടോള്‍ പ്ലാസ അധികൃതരോ ദേശീയ പാത അതോറിറ്റിയോ പ്രതികരിച്ചിട്ടില്ല.