എസ്.എഫ്.ഐ പ്രവർത്തകയെ പീഡിപ്പിച്ചു; പ്രതി ഡി.വൈ.എഫ്‌.ഐ നേതാവ്

ശാ​സ്താം​കോ​ട്ട: എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യെ പീ​ഡി​പ്പി​ച്ച കേ​സ്സി​ൽ ഡി.​വൈ.​എ​ഫ്‌.​ഐ നേ​താ​വ് അ​റ​സ്റ്റി​ൽ. പ​ട്ടി​ക​ജാ​തി​ക്കാ​രി​യാ​യ എ​സ്.​എ​ഫ്.​ഐ പ്ര​വ​ർ​ത്ത​ക​യെ വി​വാ​ഹ വാ​ഗ്ദാ​നം ന​ൽ​കി പീ​ഡി​പ്പി​ച്ചെ​ന്നായിരുന്നു പ​രാ​തി​. പ​ടി​ഞ്ഞാ​റെ ക​ല്ല​ട ന​ടു​വി​ല​ക്ക​ര ക​വ​ളി​ക്ക​ൽ വീ​ട്ടി​ൽ വി​ശാ​ഖ് ക​ല്ല​ട (26) ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്.

കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി റി​മാ​ൻ​ഡ് ചെ​യ്തു. വി​ദ്യാ​ർ​ഥി​നി​യി​ൽ നി​ന്ന്​ ഇ​യാ​ൾ പ​ല​പ്പോ​ഴാ​യി ഒ​ൻ​പ​ത് ല​ക്ഷം രൂ​പ​യും ത​ട്ടി​യെ​ടു​ത്ത​താ​യും പ​രാ​തി​യി​ൽ പ​റ​യു​ന്നു. ഇ​യാ​ൾ ഉ​പ​യോ​ഗി​ച്ചി​രു​ന്ന ബൈ​ക്കി​ന്റെ സി.​സി അ​ട​ച്ചി​രു​ന്ന​തും വി​ദ്യാ​ർ​ഥി​നി​യു​ടെ പ​ണം ഉ​പ​യോ​ഗി​ച്ചാ​യി​രു​ന്നു എ​ന്ന് ക​ണ്ടെ​ത്തി. എ​സ്.​സി- എ​സ്.​ടി വ​കു​പ്പു​ക​ളും പ്ര​തി​ക്കെ​തി​രെ പൊ​ലീ​സ് ചു​മ​ത്തി​യി​ട്ടു​ണ്ട്.

ശാ​സ്താം​കോ​ട്ട കോ​ള​ജി​ലെ കെ.​എ​സ്.​യു യൂ​നി​യ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി​യാ​യി​രു​ന്ന മു​കു​ന്ദ​ന്റെ വീ​ട്ടി​ൽ ക​യ​റി ആ​ക്ര​മ​ണം ന​ട​ത്തി​യ കേ​സി​ലും ക​ട​പു​ഴ ഉ​പ​രി​കു​ന്നം ക്ഷേ​ത്ര​ത്തി​ൽ ഉ​ത്സ​വ​ത്തി​നി​ടെ പൊ​ലീ​സി​നെ ആ​ക്ര​മി​ച്ച​ത് ഉ​ൾ​പ്പെ​ടെ നി​ര​വ​ധി ക്രി​മി​ന​ൽ കേ​സു​ക​ളി​ലെ പ്ര​തി കൂ​ടി​യാ​ണ് വിശാഖ്. ശാ​സ്താം​കോ​ട്ട ഡി​വൈ.​എ​സ്.​പി ജ​യ​കു​മാ​റി​ന്റെ നി​ർ​ദ്ദേ​ശ​പ്ര​കാ​രം ശാ​സ്താം​കോ​ട്ട പൊ​ലീ​സാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...