പ്ലസ് വൺ സീറ്റ് വിഷയത്തിൽ അനങ്ങാതെ സർക്കാർ; ഇന്ന് കെ.എസ്.യുവിന്റെ വിദ്യാഭ്യാസ ബന്ദ്

തിരുവനന്തപുരം: മലബാർ മേഖലയിൽ പ്ലസ് വൺ സീറ്റ് ലഭിക്കാതെ ആയിരക്കണക്കിന് വിദ്യാർഥികൾ പുറത്തുനിൽക്കുന്നതിൽ പ്രതിഷേധിച്ച് കോൺഗ്രസിന്റെ വിദ്യാർഥി സംഘടനയായ കെ.എസ്.യു സംസ്ഥാനത്ത് ഇന്ന് വിദ്യാഭ്യാസ ബന്ദ് നടത്തും.  പ്രൊഫഷണൽ കോളേജ് ഉൾപ്പടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലാണ് ബന്ദ് നടത്തുക. പ്ലസ് വൺ സീറ്റ് പ്രതിസന്ധിയിൽ ഉടൻ പരിഹാരമായില്ലെങ്കിൽ കെ.എസ്.യു അനിശ്ചിതകാല സമരം തുടങ്ങുമെന്നും സംസ്ഥാന അധ്യക്ഷൻ അലോഷ്യസ് സേവ്യർ വ്യക്തമാക്കി. മലബാർ മേഖലയിലെ സീറ്റ് പ്രതിസന്ധിയിൽ കനത്ത പ്രതിഷേധമാണ് സംസ്ഥാനത്തുടനീളം ക്ലാസുകൾ തുടങ്ങുന്ന ഇന്നലെ കെ.എസ്.യു ഉൾപ്പെടെയുള്ള വിവിധ സംഘടനകൾ നടത്തിയത്.

പ്ലസ് വൺ സീറ്റ് ക്ഷാമത്തിൽ സർക്കാറിനെതിരെ എസ്.എഫ്.ഐ ഉൾപ്പെടെയുള്ള വിദ്യാർഥി സംഘടനകൾ രംഗത്ത് വന്നിരുന്നു. കെ.എസ്.യു, എം.എസ്.എഫ്, എസ്.എഫ്.ഐ, എസ്.കെ.എസ്.എസ്.എസ്.എഫ്, ഫ്രറ്റെണിറ്റി തുടങ്ങിയ വിദ്യാർഥി സംഘടനകളുടെ പ്രതിഷേധം ഇന്നലെ സംസ്ഥാനത്തുടനീളം ശക്തമായിരുന്നു. പ്ലസ് വൺ സീറ്റ് ക്ഷാമം പരിഹരിക്കുന്നതിൽ സർക്കാർ അനങ്ങുന്നില്ലെന്നാരോപിച്ചാണ് പ്രതിഷേധം അണപൊട്ടിയത്. കെ.എസ്.യു സംസ്ഥാനത്തുടനീളം പ്രതിഷേധം നടത്തി.#ksu

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...