അപ്പോളോ ആശുപത്രിയ്‌ക്കെതിരെ വൃക്ക റാക്കറ്റ് ആരോപണം; കേന്ദ്ര സർക്കാർ അന്വഷണത്തിന് ഉത്തരവിട്ടു

ന്യൂഡൽഹി: ഡൽഹിയിൽ അപ്പോളോ ആശുപത്രിയിൽ വൃക്ക മാറ്റിവയ്‌ക്കൽ റാക്കറ്റ് പ്രവർത്തിക്കുന്നുവന്നെ ആരോപണത്തിൽ അന്വേഷണത്തിന് തുടക്കമിട്ട് കേന്ദ്ര സർക്കാർ. സംഭവത്തിൽ ഡൽഹി സർക്കാരിനോട് അന്വേഷണം നടത്തണമെന്നാണ് നിലവിൽ നിർദ്ദേശിച്ചിരിക്കുന്നത്. കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന് കീഴിൽ പ്രവർത്തിക്കുന്ന നാഷണൽ ഓർഗൻ ആൻഡ് ടിഷ്യൂ ട്രാൻസ്പ്ലാന്റേഷൻ ഓർഗനൈസേഷനാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.
വിശദമായ അന്വേഷണം നടത്തുന്നതിനായി സമിതി രൂപവത്കരിച്ചതായി സൽഹി ആരോഗ്യ സെക്രട്ടറി വ്യക്തമാക്കി. വൃക്കദാതാക്കളുടെയും രോഗികളുടെയും വിവരങ്ങൾ ആശുപത്രിയിൽ നിന്നും സമിതി ശേഖരിച്ചിട്ടുണ്ട്. മുമ്പും സമാന വിഷയം പരിശോധിച്ച് ആവശ്യ നടപടികൾ കൈക്കൊള്ളണമെന്നും ഇത് സംബന്ധിച്ച് റിപ്പോർട്ട് സമർപ്പിക്കണമെന്നും ആരോഗ്യ സെക്രട്ടറിയിക്ക് നോട്ട ഡയറക്ടർ ഡോ.അനിൽ കുമാർ നിർദ്ദേശഷം നൽകിയിരുന്നു.
മ്യാന്മാറിൽ നിന്നുമുള്ള സാധാരണക്കാരായ യുവാക്കളെ ഡൽഹിയിലെത്തിച്ച ശേഷം പണം നൽകി അവയവദാനത്തിന് പ്രേരിപ്പിച്ചുവെന്ന് ആരോപണം ഉയർന്നിരുന്നു. സമ്പന്നരായ ബർമീസ് രോഗികൾക്കാണ് അവയവം കൈമാറുന്നതെന്നും ദേശീയ മാദ്ധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരുന്നു. ഇന്ത്യൻ നിയമപ്രകാരം അടുത്ത ബന്ധുക്കളിൽ നിന്നുമാത്രമാണ് വൃക്ക സ്വീകരിക്കാനാകുക. എന്നാൽ ഈ സാഹചര്യം നിലനിൽക്കെയാണ് വൻ തുക നൽകി സാധാരണക്കാരെ കേന്ദ്രീകരിച്ച് തട്ടിപ്പുകൾ നടക്കുന്നത്.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...