അഞ്ചര വയസ്സുകാരന്‍റെ മരണം; ആശുപത്രിക്ക്​ മുന്നിൽ പ്രതിഷേധം

റാ​ന്നി: സ്കൂ​ളി​ൽ വീ​ണ്​ കൈ​ക്കു​ഴ​ക്ക്​ പ​രി​ക്കേ​റ്റ കു​ട്ടി ചി​കി​ത്സ​യി​ലി​രി​ക്കെ മ​രി​ക്കാ​നി​ട​യാ​യ സം​ഭ​വ​ത്തി​ൽ ചി​കി​ത്സ​പ്പി​ഴ​വെ​ന്ന്​ ആ​രോ​പി​ച്ച് റാ​ന്നി മാ​ർ​ത്തോ​മ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി പ​ടി​ക്ക​ൽ പ്ര​തി​ഷേ​ധം. ശ​നി​യാ​ഴ്ച വി​വി​ധ സം​ഘ​ട​ന​ക​ൾ ആ​ശു​പ​​ത്രി​യി​ലേ​ക്ക്​ മാ​ർ​ച്ച്​ ന​ട​ത്തി. സംഘർഷ സാ​ധ്യ​ത മു​ന്നി​ൽ​ക്ക​ണ്ട്​ ആ​ശു​പ​ത്രി​ക്ക്​ സു​ര​ക്ഷ ഏ​ർ​പ്പെ​ടു​ത്തി. അ​യി​രൂ​ർ നോ​ർ​ത്ത്​ തേ​ക്കു​ങ്ക​ൽ പ​രു​ത്തി​ക്കാ​ട്ടി​ൽ താ​മ​ര​ശ്ശേ​രി​യി​ൽ കെ.​കെ. വി​ജ​യ​ൻ-​സൂ​സ​മ്മ ദ​മ്പ​തി​ക​ളു​ടെ മ​ക​നും ​ പ്ലാ​ങ്ക​മ​ൺ എ​ൽ.​പി സ്കൂ​ൾ പ്രീ ​പ്രൈ​മ​റി വി​ദ്യാ​ർ​ഥി​യു​മാ​യ ആ​രോ​ൺ വി. ​വ​ർ​ഗീ​സാ​ണ്​ ക​ഴി​ഞ്ഞ​ദി​വ​സം മ​രി​ച്ച​ത്.

മൃ​ത​ദേ​ഹം കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ്​ ആ​ശു​പ​ത്രി​യി​ൽ പോ​സ്റ്റ്​​മോ​ർ​ട്ട​ത്തി​നു ശേ​ഷം തി​ങ്ക​ളാ​ഴ്ച ഉ​ച്ച​ക്ക്​ 12ന്​ ​അ​യി​രൂ​ർ ക​ർ​മ​ൽ മാ​​ർ​ത്തോ​മ പ​ള്ളി സെ​മി​ത്തേ​രി​യി​ൽ സം​സ്ക​രി​ക്കും. സ്കൂ​ളി​ൽ ക​ളി​ക്കു​ന്ന​തി​നി​ടെ വീ​ണ്​ കൈ​ക്കു​ഴ​ക്ക്​ പ​രി​ക്കേ​റ്റ കു​ട്ടി​യെ ബു​ധ​നാ​ഴ്ച വൈ​കീ​ട്ടാ​ണ്​ മ​ർ​ത്തോ​മ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​ച്ച​ത്. കൈ​ക്കു​ഴ​ക്ക്​ പൊ​ട്ട​ലു​ണ്ടെ​ന്നും ഇ​ത്​ പി​ടി​ച്ചി​ട​ണ​​മെ​ന്നും ഡോ​ക്ട​ർ നി​ർ​ദേ​ശി​ച്ചു.

അ​ന​​സ്​​തേ​ഷ്യ ന​ൽ​കു​മെ​ന്ന്​ അ​റി​യി​ച്ച ​ശേ​ഷം ഓ​പ​റേ​ഷ​ൻ തി​യ​റ്റ​റി​ൽ ക​യ​റ്റി. രാ​ത്രി എ​ട്ടോ​ടെ കു​ട്ടി​യു​ടെ ആ​രോ​ഗ​യ സ്ഥി​തി മോ​ശ​മ​യി. തു​ട​ർ​ന്ന്​ വെ​ന്‍റി​ലേ​റ്റ​ർ സൗ​ക​ര്യ​മു​ള്ള ആം​ബു​ല​ൻ​സി​ൽ കോ​ഴ​ഞ്ചേ​രി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ലേ​ക്ക്​ മാ​റ്റി​യെ​ങ്കി​ലും രാ​ത്രി പ​ത്തി​നു മ​രി​ച്ചു. അ​ന​സ്​​തേ​ഷ്യ ന​ൽ​കി​യ​തി​ലെ പി​ഴ​വാ​ണ് മ​ര​ണ​കാ​ര​ണ​മെ​ന്ന് ബ​ന്ധു​ക്ക​ൾ ആ​രോ​പി​ച്ചി​രു​ന്നു.

ര​ക്ത​ത്തി​ൽ ഓ​ക്സി​ജ​ന്റെ അ​ള​വ് കു​റ​ഞ്ഞ​തി​നെ തു​ട​ർ​ന്ന് കു​ഞ്ഞി​ന് ശാ​രീ​രി​ക അ​വ​ശ​ത നേ​രി​ട്ടു​വെ​ന്നാ​ണ് സം​ഭ​വ​ത്തി​ൽ റാ​ന്നി മാ​ര്‍ത്തോ​മ മെ​ഡി​ക്ക​ൽ മി​ഷ​ൻ ആ​ശു​പ​ത്രി​യു​ടെ വി​ശ​ദീ​ക​ര​ണം. അ​സ്വാ​ഭാ​വി​ക മ​ര​ണ​ത്തി​ന് പൊ​ലീ​സ് കേ​സെ​ടു​ത്തി​ട്ടു​ണ്ട്. പോ​സ്റ്റ്​​മോ​ർ​ട്ടം റി​പ്പോ​ർ​ട്ട്​ കി​ട്ടി​യ ശേ​ഷം കൂ​ടു​ത​ൽ അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന്​ പൊ​ലീ​സ്​ അ​റി​യി​ച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...