കുസാറ്റ് അപകടമുണ്ടായത് ഗാനമേള തുടങ്ങുന്നതിന് മുൻപ്,​ മഴ പെയ്തപ്പോൾ ആളുകൾ തള്ളിക്കയറി,​ എ ഡി ജി പി

തിരുവനന്തപുരം : കുസാറ്റിൽ നാലുുപേരുടെ മരണത്തിന് ഇടയാക്കിയ അപകടത്തിന് ഇടയാക്കിയത് മഴ പെയ്തപ്പോൾ ഉണ്ടായ തള്ളിക്കയറ്റമാണെന്ന് എ.ഡി.ജി.പി എം.ആർ. അജിത്കുമാർ പറഞ്ഞു. സംഭവത്തെക്കുറിച്ച് ലഭിച്ച പ്രാഥമിക വിവരം ഇതാണെന്നും എ.ഡി,ജി,പി വ്യക്തമാക്കി. വിദ്യാർത്ഥികൾ തീരുമാനിച്ച വിദ്യാർത്ഥികൾ തന്നെ വോളണ്ടിയർമാരായി നടത്തിയ പരിപാടിയായിരുന്നു, ഗാനമേളയിലേക്ക് പ്രവേശനം നിയന്ത്രിച്ച് അടച്ച ഗേറ്റിലേക്ക് മഴ പെയ്തപ്പോൾ തള്ളിക്കയറിയതാണ് അപകടത്തിന് കാരണമെന്നും അജിത് കുമാർ പറഞ്ഞു,

പുറകിൽ നിന്നുള്ള ആളുകളുടെ തള്ളലിൽ മുന്നിലുണ്ടായിരുന്നവർ പടികളിലേക്ക് വീണു. ഇവരെ ചവിട്ടി പിന്നിലുണ്ടായവരുംവീണു. മുന്നിൽ ആളുകൾ വീണ് കിടപ്പുണ്ടെന്ന് പിന്നിലുണ്ടായവർ അറിഞ്ഞിരുന്നില്ല. ഫ്രീക്ക് ആക്സിഡന്റാണിതെന്നും ഇങ്ങനെയൊന്ന് ഇവിടെ സംഭവിക്കേണ്ടതായിരുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. പ്രവേശനം നിയന്ത്രിക്കാൻ ഗേറ്റ് അടച്ചതാണ് പ്രശ്നമായത്. 1000 മുതൽ 1500 പേരെ വരെ ഉൾക്കൊള്ളാവുന്ന ഓഡിറ്റോറിയത്തിഷ മുഴുവനായും ആളുകൾ ഉണ്ടായിരുന്നില്ല. പരിപാടി നടക്കുന്ന വിവരം അറിയിച്ചിരുന്നില്ല. സംഭവം നടക്കുമ്പോൾ സ്ഥലത്ത് പൊലീസ് ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കുസാറ്റിലെ സ്‌കൂൾ ഓഫ് എഞ്ചിനീയറിങ് വിദ്യാർത്ഥികൾ എല്ലാ വർഷവും നടത്തുന്ന ആർട്സ് ഫെസ്റ്റിന്റെ ഭാഗമായാണ് ഗാനമേള നടത്തിയത്. എഞ്ചിനീയറിങ് വിദ്യാർത്ഥികൾക്ക് മാത്രമായി നടത്തിയ പരിപാടിയിലേക്ക് വരാൻ വിദ്യാർത്ഥികൾക്ക് ഒരേ പോലുള്ള ടീ ഷർട്ട് നൽകിയിരുന്നു. ഇത് ധരിച്ച് വരുന്നവർക്ക് മാത്രമായിരുന്നു പരിപാടിയിലേക്ക് പ്രവേശനം. ഓരോ ബാച്ച് വിദ്യാർത്ഥികളെയായി ഓഡിറ്റോറിയത്തിലേക്ക് പ്രവേശിപ്പിക്കുകയായിരുന്നു. ഗാനമേള ആരംഭിച്ചിരുന്നില്ല. ഈ സമയത്താണ് മഴ പെയ്തത്. പിന്നാലെ ഓഡിറ്റോറിയത്തിലേക്ക് പ്രവേശനം കാത്ത് നിന്ന വിദ്യാർത്ഥികൾ തിക്കിത്തിരക്കി. ഈ സമയത്ത് ഇവർക്ക് മുന്നിൽ പടികളിൽ നിൽക്കുകയായിരുന്ന വിദ്യാർത്ഥികൾ മറിഞ്ഞുവീണു. ഇവർക്ക് മുകളിലേക്ക് പിന്നിലുണ്ടായിരുന്ന വിദ്യാർത്ഥികളും വീണു. തിരക്കിനിടയിൽ വീണുപോയ വിദ്യാർത്ഥികൾക്ക് ചവിട്ടേൽക്കുകയായിരുന്നു.

രണ്ട് ദിവസമായി നടന്നുവന്നിരുന്ന ടെക് ഫെസ്റ്റിന്റെ സമാപന ദിവസമായിരുന്നു ഇന്ന്. ബോളിവുഡ് ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള നടക്കാനിരിക്കെയായിരുന്നു അപകടം നടന്നത്. രണ്ടാം വർഷ വിദ്യാർത്ഥികളായ കൂത്താട്ടുകുളം സ്വദേശി അതുൽ തമ്പി, വടക്കൻ പറവൂർ സ്വദേശി ആൻ റുഫ്ത, താമരശേരി കോരങ്ങാട് സ്വദേശി സാറാ തോമസ് എന്നിവരാണ് മരിച്ചത്. ഗുരുതരാവസ്ഥയിലുള്ള 3 പേരെ കളമശേരി മെഡിക്കൽ കോളേജിൽ നിന്നും ആസ്റ്റർ മെഡിസിറ്റിയിൽ എത്തിച്ചു.

LEAVE A REPLY

Please enter your comment!
Please enter your name here

Share post:

Subscribe

spot_imgspot_img

Popular

More like this
Related

ദുരന്തഭൂമിയായി വയനാട്: 19 പേരുടെ മരണം സ്ഥിരീകരിച്ചു; മരിച്ചവരിൽ 3 കുട്ടികളും

മാനന്തവാടി: വയനാട് മേപ്പാടി മുണ്ടക്കൈയിലുണ്ടായ ഉരുൾപൊട്ടലിൽ ഇതുവരെ 19 മരണം സ്ഥിരീകരിച്ചതായി...

വടക്കൻ ജില്ലകളിൽ മഴ മുന്നറിയിപ്പ് തുടരുന്നു; ഒറ്റപ്പെട്ടയിടങ്ങളിൽ ശക്തമായ മഴക്ക് സാധ്യത, തീരപ്രദേശത്ത് ജാഗ്രത

വടക്കൻ ജില്ലകളിൽ ഇന്നും മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് കോഴിക്കോട്,...

തുടർഭരണത്തിലെ അപകടം; 35 നിർദേശങ്ങൾ പാലിച്ചോയെന്ന് സിപിഎം പരിശോധിക്കും, സംസ്ഥാനസമിതി ഇന്നും നാളെയും

തുടർഭരണം പാർട്ടിയിലും സർക്കാരിലുമുണ്ടാക്കാനിടയുള്ള അപകടങ്ങളെക്കുറിച്ച് സി.പി.എം നൽകിയ മുന്നറിയിപ്പുകൾ പാലിക്കപ്പെട്ടോയെന്ന് സംസ്ഥാനസമിതി...

സംസ്ഥാന സംഘടനാ സെക്രട്ടറി ആരാകും; ബി.ജെ.പി.ഗ്രൂപ്പുകളിൽ ആകാംക്ഷ

ബി.ജെ.പി. സംസ്ഥാന സംഘടനാ സെക്രട്ടറി സ്ഥാനത്തേക്ക് ആരുവരുമെന്ന ആകാംക്ഷയിൽ പാർട്ടിയിലെ വിരുദ്ധ...