അനന്തപദ്മനാഭൻ
ഏറനാളുകൾ മനുഷ്യനെ വീട്ടിനുള്ളിൽ തളച്ചിട്ട കൊറോണ വീണ്ടും ശക്തി പ്രാപിച്ചു വരുന്ന വാർത്തയാണ് മാധ്യമങ്ങളിലൂടെ നമ്മൾ കണ്ടുകൊണ്ടിരിക്കുന്നത്. ഒരുതവണ കൊറോണ വന്ന് വിട്ടു മാറിയാൽ അതോടുകൂടി എല്ലാം ശരിയായി എന്നാണ് നിങ്ങളുടെ ധാരണ എങ്കിൽ തെറ്റി. ഉറക്കം തൂങ്ങുക ഉന്മേഷം ഇല്ലാതിരിക്കുക, ഒന്നും ചെയ്യുവാൻ താല്പര്യം ഇല്ലാതിരിക്കുക, ഭാരക്കുറവ് അനുഭവപ്പെടുക. ഇവയെല്ലാം കോവിഡ് അനന്തര പ്രശ്നങ്ങളാണ്. കോവിഡ് അനന്തര ആരോഗ്യപ്രശ്നങ്ങൾ ഉള്ളവരിൽ 90% പേർക്കും ‘ക്രോണിക് ഫറ്റീഗ് സിൻഡ്രോം ‘
അഥവാ ‘മയാൾജിക്ക് എൻ സഫലോമൈലൈറ്റിസ് ‘ എന്ന് ശാസ്ത്ര ലോകം വിളിക്കുന്ന ഈ ബുദ്ധിമുട്ടുണ്ട്. രോഗപ്രതിരോധത്തിന്റെ ഭാഗമായി ശരീരത്തിൽ ഉണ്ടാകുന്ന നീർക്കെട്ടാണ് ഒരു പ്രധാന കാരണം.
കോവിഡ് ബാധതനായ ഒരു മനുഷ്യന് അതിന്റെ അനന്തരഫലമായി ശരീരത്തിന്റെ വിവിധ ഭാഗങ്ങളിലും അവയവങ്ങളിലും ഉണ്ടാകുന്ന പ്രശ്നങ്ങൾ നിരവധിയാണ്.
അതിൽ ഏറ്റവും പ്രധാനം മാനസിക ആരോഗ്യമാണ്. കോവിഡ് ബാധിതനായിരുന്ന ഒരു മനുഷ്യൻ അതിനുശേഷം നേരിടാൻ പോകുന്ന ഏറ്റവും പ്രധാനപ്പെട്ട മാനസിക പരമായ ബുദ്ധിമുട്ട് ഉത്കണ്ഠയും വിഷാദവും ഉറക്ക പ്രശ്നങ്ങളുമാണ്
കൊറോണ ആനന്തര പ്രശ്നമായി പിന്നീട് ഭവിക്കുന്നത് ശ്വാസകോശ സംബന്ധമായ പ്രശ്നങ്ങളാണ് ചുമ,ശ്വാസംമുട്ടൽ,രക്തത്തിൽ ഓക്സിജന്റെ അളവ് കുറയൽ അങ്ങനെ.
ഹൃദയ നേരിടാൻ പോകുന്ന പ്രശ്നങ്ങൾ പലവിധമാണ് നെഞ്ചുവേദന, ഹൃദയമിടിപ്പിലെ വ്യതിയാനം,ഹൃദയ പരാജയം. കൊറോണ ആനന്തര പ്രശ്നങ്ങൾ ത്വക്കിനെയും ബാധിക്കാറുണ്ട് മുടികൊഴിച്ചിൽ തൊട്ടു ചൊറിഞ്ഞു പൊട്ടുക അങ്ങനെ. ഇത്തരക്കാർക്ക് രക്തം കട്ടപിടിക്കാനും വിളർച്ച ഉണ്ടാകാനും ഒക്കെ സാധ്യതകൾ ഏറെയാണ്. പേശികളെയും സാരമായി തന്നെ കൊറോണ അനന്തര പ്രശ്നങ്ങൾ ബാധിക്കാറുണ്ട് പേശി വേദനാ,സന്ധിവേദന,ഇവയൊക്കെ ഇതിന്റെ ലക്ഷണങ്ങളാണ്. കൊറോണ അനന്തര പ്രശ്നങ്ങളായി ഓർമ്മക്കുറവ് തലവേദന പക്ഷാഘാതം ബ്രെയിൻ ഫോഗ് അങ്ങനെ മസ്തിഷ്കവും നാഡി വ്യൂഹവുമായി ബന്ധപ്പെട്ട് ഉണ്ടാകുന്ന പ്രശ്നങ്ങളും ഏറെയാണ്.
ചിട്ടയാർന്ന ഭക്ഷണ രീതിയും വ്യായാമവും തുടർന്നാൽ ശരീരത്തിന്റെ പഴയ ഊർജ്ജത്തെ തിരികെ കൊണ്ടുവരാൻ സാധിക്കും. ഭയം വേണ്ട ജാഗ്രത മതി.#corona