സഹകരണ ബാങ്ക് മാനേജർ തൂങ്ങി മരിച്ച നിലയിൽ. നെടുംകണ്ടം സഹകരണ ബാങ്ക് മാനേജറായ ദീപു സുകുമാരനാണ് മരിച്ചത്. രാവിലെ ദീപുവിനെ വീടിനുള്ളിലെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി.
രാവിലെ ബാങ്കിലെത്തിയശേഷം ഭക്ഷണം കഴിക്കാൻ ദീപു വീട്ടിലേക്ക് മടങ്ങി പോയി. വീട്ടിലെത്തിയ ദീപു മുറിക്കുള്ളിൽ കയറി കതകടച്ചു. ശേഷം പുറത്തേക്ക് വന്നില്ല. ഇതേ തുടർന്ന് ഭാര്യ നടത്തിയ തിരച്ചിലിൽ ദീപുവിനെ കിടപ്പുമുറിയിൽ തൂങ്ങിയ നിലയിൽ കണ്ടെത്തി. ഉടൻ നെടുങ്കണ്ടത്തെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
കുടുംബ പ്രശ്നങ്ങളാണ് മരണകാരണമെന്നാണ് പോലീസിന്റെ പ്രാഥമിക നിഗമനം. അസ്വാഭാവികമരണത്തിന് കേസ് എടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു. പോസ്റ്റ്മോർട്ടത്തിന് ശേഷമേ മൃതദേഹം ബന്ധുക്കൾക്ക് വിട്ടു നൽകുകയുള്ളു.